മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. വൂൾവ്സ് ആണ് ഒന്നിനെതിരെ രണ്ട് ഗോളിന് മുൻ ചാമ്പ്യൻമാരെ അട്ടിമറിച്ചത്. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. വൂൾവ്സ് ആണ് ഒന്നിനെതിരെ രണ്ട് ഗോളിന് മുൻ ചാമ്പ്യൻമാരെ അട്ടിമറിച്ചത്. യുണൈറ്റഡ് ആണ് മഗ്ടോമിനിയുടെ ഗോളിലൂടെ ആദ്യം മുന്നിലെത്തിയത്. 

ഇരുപത്തിയഞ്ചാം മിനുട്ടിൽ സമനില പിടിച്ച വൂൾവ്സ്, യുണൈറ്റഡ് താരം സ്മോളിംഗിന്‍റെ ഓൺഗോളിലൂടെ ജയം ഉറപ്പിച്ചു. ആഷ്‍ലി യങ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് യുണൈറ്റഡിന് തിരിച്ചടിയായി.

Scroll to load tweet…
Scroll to load tweet…

32 കളിയില്‍ 79 പോയിന്‍റുമായി ലിവര്‍പൂളാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. ഒരു മത്സരം മാത്രം കുറവ് കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 77 പോയിന്‍റുമായി പിന്നിലുണ്ട്. 32 കളിയില്‍ 61 പോയിന്‍റുമായി യുണൈറ്റഡ് അഞ്ചാമതാണ്. വൂള്‍വ്സ്(47 പോയിന്‍റ്) ഏഴാം സ്ഥാനത്താണ്.