Asianet News MalayalamAsianet News Malayalam

വെഹോസ്റ്റിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജേഴ്‌സിയില്‍ ഗോള്‍; നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ജയം

കോപ്പ ഡെല്‍റെയില്‍ ബാഴ്‌സലോണ സെമിയില്‍ കടന്നു. റയല്‍ സോസിഡാഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സലോണ തോല്‍പ്പിച്ചത്. 52ആം മിനുറ്റില്‍ ഒസ്മാന്‍ ഡെംബലെയാണ് വിജയഗോള്‍ നേടിയത്.

Manchester United won over Nottingham United by three goals in EFL cup
Author
First Published Jan 26, 2023, 9:06 AM IST

ലണ്ടന്‍: ഇഎഫ്എല്‍ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. ആദ്യപാദ സെമിയില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, വൗട്ട് വെഹോസ്റ്റ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. വെഹോസ്റ്റിന്റെ യുണൈറ്റഡ് ജേഴ്‌സിയിലെ ആദ്യ ഗോളാണ് ഇത്. രണ്ടാംപാദം ഫെബ്രുവരി ഒന്നിന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കും.

ബാഴ്‌സലോണ സെമിയില്‍

കോപ്പ ഡെല്‍റെയില്‍ ബാഴ്‌സലോണ സെമിയില്‍ കടന്നു. റയല്‍ സോസിഡാഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സലോണ തോല്‍പ്പിച്ചത്. 52ആം മിനുറ്റില്‍ ഒസ്മാന്‍ ഡെംബലെയാണ് വിജയഗോള്‍ നേടിയത്. നാല്‍പ്പതാം മിനുറ്റില്‍ ബ്രെയ്‌സ് മെന്‍ഡസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനാല്‍ 10 പേരുമായാണ് സോസിഡാഡ് മത്സരം പൂര്‍ത്തിയാക്കിയത്. ബാഴ്‌സലോണയുടെ 60-ാം കോപ്പ ഡെല്‍റെ സെമി ഫൈനലാണ് ഇത്.

ഇന്ന് മാഡ്രിഡ് ഡാര്‍ബി

കോപ്പ ഡെല്‍റെയില്‍ ഇന്ന് മാഡ്രിഡ് ഡാര്‍ബി. ക്വാര്‍ട്ടറില്‍ റയലും അത്‌ലറ്റിക്കോയും ഏറ്റുമുട്ടും. രാത്രി ഒന്നരയ്ക്ക് റയലിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം. സ്പാനിഷ് സൂപ്പര്‍കപ്പില്‍ ബാഴ്‌സയോട് ഫൈനലില്‍ തോറ്റ നിരാശമാറ്റാന്‍ റയലിന് കോപ്പഡെല്‍റെയില്‍ മുന്നേറണം. ലാലിഗയിലും നിലവില്‍ ബാഴ്‌സയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. 

ക്രിസ്റ്റിയാനോ ഇന്നിറങ്ങും

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് അല്‍ നസ്‌റില്‍ രണ്ടാംമത്സരത്തിന് ഇറങ്ങും. സൗദി സൂപ്പര്‍ കപ്പില്‍ അല്‍ ഇത്തിഹാദാണ്, അല്‍നസറിന്റെ എതിരാളികള്‍. രാത്രി പതിനൊന്നരയ്ക്കാണ് മത്സരം. സൗദി പ്രൊലീഗില്‍ റൊണാള്‍ഡോയുടെ ആദ്യ മത്സരത്തില്‍ അല്‍നസര്‍ ജയിച്ചിരുന്നെങ്കിലും സൂപ്പര്‍ താരത്തിന് ഗോള്‍ നേടാനായിട്ടില്ല. ക്രിസ്റ്റിയാനോയുടെ ക്ലബ് അരങ്ങേറ്റത്തില്‍ അല്‍ നസ്‌റിന് ജയിക്കാനായിരുന്നു. എന്നാല്‍ പോര്‍ച്ചുഗീസ് താരത്തിന് ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല.

രോഹിത് ശര്‍മ്മ ആ നാഴികക്കല്ലില്‍ ഉടനെത്തും; വലിയ പിന്തുണയുമായി ഇര്‍ഫാന്‍ പത്താന്‍

Follow Us:
Download App:
  • android
  • ios