വെള്ളിയാഴ്ച താന്‍ ശസ്ത്രക്രിയക്ക് വിധേയനായെന്ന് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. ഈ സീസണ്‍ പൂര്‍ണമായും നഷ്ടമാകുന്നതിന് വലിയ വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കുറിച്ചു. ലോകകപ്പില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

ബര്‍ലിന്‍: കാലിന് പരിക്കേറ്റ ജര്‍മനിയുടെയും ബയേണ്‍ മ്യൂണിക്കിന്‍റെ നായകന്‍ മാനുവല്‍ ന്യൂയര്‍ക്ക് ഈ സീസണ്‍ പൂര്‍ണമായും നഷ്ടമാകും. സ്നോ സ്കേറ്റിംഗിനിടെ ന്യൂയറുടെ കാല്‍ ഒടിയുകയായിരുന്നു. വെള്ളിയാഴ്ച താന്‍ ശസ്ത്രക്രിയക്ക് വിധേയനായെന്ന് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. ഈ സീസണ്‍ പൂര്‍ണമായും നഷ്ടമാകുന്നതിന് വലിയ വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കുറിച്ചു. ലോകകപ്പില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

ക്ലബ്ബ് സീസണ്‍ വീണ്ടും ആരംഭിക്കുന്നതിന് മുമ്പ് ലഭിച്ച കുറച്ച് സമയം ആഘോഷിക്കാനായ പോയ സമയത്താണ് ന്യൂയര്‍ക്ക് അപകടം ഉണ്ടായത്. അതേസമയം, തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന്‍റെ ഞെട്ടലിലാണ് ജര്‍മനി. . 2014ൽ ലോക ചാമ്പ്യന്മാരായി റഷ്യയിലെത്തിയ ജർമൻ പട ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ഇതിന് മറുപടി ഖത്തറിൽ കൊടുക്കാൻ എത്തിയപ്പോൾ ഉൾപ്പെട്ടത് സ്പെയിനും ജപ്പാനും കോസ്റ്ററിക്കയും അടങ്ങുന്ന മരണ​ഗ്രൂപ്പിലാണ്.

ആദ്യ മത്സരത്തിൽ ജപ്പാനോട് തോറ്റ് തുടങ്ങിയ ജർമനി സ്പെയിനോട് സമനിലയും കോസ്റ്ററിക്കയോട് ജയവും നേടിയെടുത്തെങ്കിലും ആദ്യ കടമ്പ കടക്കാനായില്ല.2024ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കുന്നത് ജർമനിയാണ്. ഇതിന് മുമ്പ് തോൽവികളുടെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനാണ് ജർമൻ ഫുട്ബോൾ അസോസിയേഷന്‍റെ ശ്രമം.

തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടം അതിജീവിക്കാനാകാതെ ജര്‍മനി മടങ്ങുമ്പോള്‍ പ്രധാന ടൂര്‍ണമെന്‍റുകളില്‍ കരുത്തുകൂടുന്നവരെന്ന വിശേഷണം കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കാലം മാറിയതും കളി മാറിയതും അറിയാതെ പോയതായിരുന്നു റഷ്യയിൽ ജർമൻ സംഘത്തിന് പറ്റിയ അബദ്ധം. 2018ൽ മെക്സിക്കോയോടും ദക്ഷിണ കൊറിയയോടും തോറ്റ് ഗ്രൂപ്പില്‍ ഏറ്റവും പിന്നിലായിപ്പോയി. ഇക്കുറി ഒരു പടി മുകളിലേക്ക് കയറിയെന്നതിൽ മാത്രമാണ് ഏക ആശ്വാസം. 

'താരങ്ങള്‍ മരിച്ച അവസ്ഥയില്‍'; പക്ഷേ അര്‍ജന്‍റീനയുടെ ജയം വെറും ലോട്ടറിയെന്ന് ഡച്ച് കോച്ച് വാൻ ഗാള്‍