ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയില്‍ ഒരിക്കലും ആഗ്രഹിച്ച തുടക്കമല്ല അര്‍ജന്റീനയ്ക്ക് ലഭിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ കൊളംബിയയോട് 2-0ത്തിന് പരാജയപ്പെട്ടു. മെസി ഉള്‍പ്പെടെയുള്ള ടീം ആദ്യപകുതിയില്‍ അമ്പേ പരാജയമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും കൊളംബിയുടെ രണ്ടടിയില്‍ നിന്ന് എഴുന്നേല്‍ക്കാനായില്ല. കടുത്ത വിമര്‍ശനമാണ് മെസിക്കും സംഘത്തിനുമെതിരെ ഉയരുന്നത്. വിമര്‍ശകരില്‍ ഒരാള്‍ ഇതിഹാസതാരം ഡിയേഗോ മറഡോണയും.

അര്‍ജന്റൈന്‍ ജേഴ്‌സിയുടെ പ്രാധാന്യം മനസിലാക്കണമെന്നാണ് മറഡോണ പറയുന്നത്. മുന്‍ ക്യാപ്റ്റന്‍ തുടര്‍ന്നു... ''ഇപ്പോഴത്തെ അര്‍ജന്റൈന്‍ ടീം ലോക റാങ്കിങ്ങില്‍ താഴെ കിടക്കന്ന ടോംഗയോട് പോലും പരാജയപ്പെടും. നിങ്ങള്‍ ധരിച്ചിരിക്കുന്ന ജേഴ്‌സിയുടെ വില മനസിലാക്കണം. രാജ്യത്തിന്റെ അഭിമാനമാണ് ആ ജേഴ്‌സി. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ആ ഗൗരവം ഉണ്ടായരിക്കണം.'' മറഡോണ പറഞ്ഞുനിര്‍ത്തി. 

അടുത്തിടെ മെക്‌സിക്കന്‍ ക്ലബിന്റെ പരിശീലകനായിരുന്നു മറഡോണ. പിന്നീട് സ്ഥാനമൊഴിയുകയായിരുന്നു.