നിലവില്‍ പി എസ് ജി താരമായ മെസിയുടെ മക്കളായ തിയാഗോയും മറ്റിയോയും പിഎസ്‌ജി അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. അക്കാദമിയിലെ പരിശീലന മത്സരത്തിനിടെ മറ്റിയോ നേടിയ ഒരു ഗോളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
പാരീസ്: എതിര്‍പ്രതിരോധത്തെ ഡ്രിബ്ബിള്‍ ചെയ്ത് മുന്നേറി ഗോള്‍വലകുലുക്കുന്ന ലിയോണല്‍ മെസി(Lionel Messi) ഫുട്ബോളിലെ തികച്ചും സാധാരണ കാഴ്ചയാണ്. എതിര്‍ ടീം അംഗങ്ങളെ വെറും കാഴ്ചക്കാരാക്കി മെസി നേടിയ അത്തരം ഗോളുകള്‍ കണ്ട് നമ്മള്‍ എത്രയോവട്ടം അന്തം വിട്ടിരുന്നിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഫുട്ബോള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത് മറ്റൊരു മെസിയാണ്. മറ്റാരുമല്ല മെസിയുടെ രണ്ടാമത്തെ മകനായ മറ്റിയോ(Mateo Messi) തന്നെ.
നിലവില്‍ പി എസ് ജി (PSG) താരമായ മെസിയുടെ മക്കളായ തിയാഗോയും മറ്റിയോയും പിഎസ്‌ജി അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. അക്കാദമിയിലെ പരിശീലന മത്സരത്തിനിടെ മറ്റിയോ നേടിയ ഒരു ഗോളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
എതിര്‍ പ്രതിരോധനിരയെ ഡ്രിബ്ബിള്‍ ചെയ്ത് മുന്നേറി മെസിയെപ്പോലെ ഇടം കാലുകൊണ്ട് മറ്റിയോ തൊടുത്ത ഷോട്ട് ഗോള്‍വല കുലുക്കി. അതിനുശേഷം മെസിയെപ്പോലെ ഇരുകൈകളും വിരിച്ചുകൊണ്ട് ഓടി ഗോളാഘോഷവും. മെസി ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ക്ലിപ്പ് എപ്പോള്‍ എടുത്തതാണെന്ന് വ്യക്തമല്ല. എന്തായാലും മറ്റിയോയുടെ പ്രകടനത്തിന് ആരാധകര്‍ വന്‍ സ്വീകരണമാണ് സമൂഹമാധ്യമങ്ങളില്‍ നല്‍കുന്നത്.
