ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ വീണ്ടും പെനാല്‍റ്റി വിവാദം. മുന്‍പ് നെയ്മറും എഡിസണ്‍ കവാനിയുമാണ് പെനാല്‍റ്റി വിവാദത്തില്‍ പങ്കാളിയായിരുന്നതെങ്കില്‍ ഇന്നലെ ഡി മരിയും എംബാപ്പെയുമാണ് നേരിയ രീതിയില്‍ പെനാല്‍റ്റിക്ക് വേണ്ടി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.
പാരീസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ വീണ്ടും പെനാല്‍റ്റി വിവാദം. മുന്‍പ് നെയ്മറും എഡിസണ്‍ കവാനിയുമാണ് പെനാല്‍റ്റി വിവാദത്തില്‍ പങ്കാളിയായിരുന്നതെങ്കില്‍ ഇന്നലെ ഡി മരിയും എംബാപ്പെയുമാണ് നേരിയ രീതിയില്‍ പെനാല്‍റ്റിക്ക് വേണ്ടി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. മത്സരത്തിന്റെ ഇഞ്ചുറി സമയത്തായിരുന്നു സംഭവം.
മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയിരുന്നു ഡി മരി. ഒരു ഗോള്‍ നേടിയാല്‍ ഡി മരിയക്ക് ഹാട്രിക് തികയ്ക്കാമായിരുന്നു. എന്നാല്‍ പെനാല്‍റ്റിയെടുത്ത എംബാപ്പെയ്ക്ക് പിഴച്ചു. താരത്തിന്റെ പെനാല്‍റ്റി ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടു. പെനാല്‍റ്റി എടുക്കും മുമ്പ് ഡിമരിയ എംബാപ്പെയുമായി സംസാരിച്ചിരുന്നു. എന്നാല്‍ എംബാപ്പെ പന്ത് നല്‍കാന്‍ തയ്യാറായില്ല. വീഡിയോ കാണാം..
