Asianet News MalayalamAsianet News Malayalam

മെസിയുടെ മികച്ച താരങ്ങള്‍ ഇവര്‍; റോണോയെ പോലും ഞെട്ടിച്ച മറുപടി

അഞ്ചു തവണ വീതം ബാലന്‍ ഡി ഓര്‍ നേടിയത് മാത്രം മതി മെസിയുടെയും റൊണാള്‍ഡോയുടെയും പ്രതിഭ എത്രത്തോളമുണ്ടെന്ന് മനസിലാക്കാന്‍. പക്ഷേ ആരാണ് ഗോട്ട് ( ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടെെം ) എന്ന ചോദ്യത്തിന് ഇന്നും ഉത്തരം കൃത്യമായി ആര്‍ക്കും പറയാന്‍ സാധിച്ചിട്ടില്ല

Messi about ronaldo
Author
Barcelona, First Published Mar 30, 2019, 12:36 PM IST

ലോകം നിരവധി വട്ടം ചര്‍ച്ച ചെയ്തിട്ടും ഇതുവരെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നാണ് ലിയോണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മികച്ചവനെന്ന്. ഇരുവര്‍ക്കും ലോകകപ്പ് എന്ന സ്വപ്നം ഇതുവരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും വ്യക്തിഗതമായി പേരിലെഴുതാന്‍ സാധിക്കുന്ന ഒട്ടുമിക്ക നേട്ടങ്ങളും മെസിയും റൊണാള്‍ഡോയും സ്വന്തമാക്കി കഴിഞ്ഞു.

അഞ്ചു തവണ വീതം ബാലന്‍ ഡി ഓര്‍ നേടിയത് മാത്രം മതി രണ്ടു താരങ്ങളുടെയും പ്രതിഭ എത്രത്തോളമുണ്ടെന്ന് മനസിലാക്കാന്‍. പക്ഷേ ആരാണ് ഗോട്ട് ( ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടെെം ) എന്ന ചോദ്യത്തിന് ഇന്നും ഉത്തരം കൃത്യമായി ആര്‍ക്കും പറയാന്‍ സാധിച്ചിട്ടില്ല. ഇങ്ങനെയുള്ളപ്പോള്‍ മെസിയുടെ പട്ടികയിലെ മികച്ച താരങ്ങള്‍ ആരെല്ലാമായിരിക്കും.

അങ്ങനെ ഒരു ചോദ്യം മുന്നിലെത്തിയാല്‍ മെസിയുടെ മറുപടി എന്തായിരിക്കും? മെസിയെ മാറ്റി നിര്‍ത്തിയാല്‍ നിലവില്‍ ഫുട്ബോള്‍ ലോകത്തെ മികച്ച താരങ്ങള്‍ ആരൊക്കെയാണെന്നായിരുന്നു ആ ചോദ്യം. അതിന് മെസി നല്‍കിയ മറുപടി ഇങ്ങനെ: നിലവില്‍ ഒരുപാട് മികച്ച താരങ്ങളുണ്ട്. നെയ്മര്‍, എംബാപ്പെ, സുവാരസ്, ഹസാര്‍ഡ് എന്നിങ്ങനെ ആര്‍ക്കും ലോകത്തെ മികച്ച താരമായി മാറാന്‍ സാധിക്കുമെന്ന് മെസി പറഞ്ഞു.

അതിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തേണ്ട, അദ്ദേഹത്തെ തന്‍റെയൊപ്പം മാറ്റി നിര്‍ത്തിയാല്‍ മതിയെന്നും മെസി പറഞ്ഞു. റേഡിയോ 94.7 ക്ലബ് ഒക്റ്റൂബറിന് നല്‍കിയ അഭിമുഖത്തിലാണ് മെസിയുടെ പ്രതികരണം. റൊണാള്‍ഡോയ്ക്ക് എതിരെ കളിച്ച കാലത്തെ ബുദ്ധിമുട്ടേറിയത് എന്നാണ് മെസി വിശേഷിപ്പിച്ചത്.

മാഡ്രിഡില്‍ അദ്ദേഹമുള്ളപ്പോള്‍ ട്രോഫികള്‍ നേടുന്നത് താന്‍ ആസ്വദിച്ചിരുന്നു. അവിടെ തന്നെ അദ്ദേഹം ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്നും മെസി പറഞ്ഞു. ക്രിസ്റ്റ്യാനോയുടെ വരവോടെ യുവന്‍റസ് വളരെയധികം ശക്തിയാര്‍ജിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios