സൂറിച്ച്:  സൂ​പ്പ​ർ‌ താ​ര​ങ്ങ​ൾ ല​യ​ണ​ൽ മെ​സി​യും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ത​മ്മിലുള്ള പോ​രാ​ട്ട​ത്തി​ന് ഗ്രൂപ്പ് ഘട്ടത്തിലെ കളമൊരുക്കി ചാ​മ്പ്യ​ൻ​സ് ലീ​ഗ്. 2020-21 ചാ​മ്പ്യ​ൻ​സ് ലീ​ഗ് സീ​സ​ണി​ലെ ഗ്രൂ​പ്പ് ഘ​ട്ട പോ​രാ​ട്ട​ത്തി​ൽ മെസിയു​ടെ ബാ​ഴ്സ​യും റൊ​ണാ​ൾ​ഡോ​യു​ടെ യു​വ​ന്‍റ​സും ഏ​റ്റു​മു​ട്ടും. ഇ​രു​വ​രും ഒ​രു ഗ്രൂ​പ്പി​ലാ​ണ് സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. 

റൊ​ണാ​ള്‍​ഡോ റ​യ​ല്‍ മാ​ഡ്രി​ഡ് വി​ട്ട​തി​ന് ശേ​ഷം ഇ​രു​വ​രും ത​മ്മി​ല്‍ മു​ഖാ​മു​ഖം വ​രു​ന്ന പോ​രാ​ട്ടം കൂ​ടി​യാ​കും ഇ​ത്. മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് മ​ര​ണ ഗ്രൂ​പ്പി​ലാ​ണ്. യു​ണൈ​റ്റ​ഡും പി​എ​സ്ജി​യും ലെ​യ്പ്‌​സി​ഗും ഉ​ള്‍​പ്പെ​ടു​ന്ന ഗ്രൂ​പ്പ് എ​ച്ചി​ലെ പോ​രാ​ട്ടം ക​ന​ക്കും. 

ക​ഴി​ഞ്ഞ സീ​സ​ൺ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ പി​എ​സ്ജി, സെ​മി ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ലീ​പ്സി​ഷ് എ​ന്നി​വ​യും ഒ​രേ ഗ്രൂ​പ്പി​ൽ ഇ​ടം​പി​ടി​ച്ചു.

ഗ്രൂപ്പുകള്‍ ഇങ്ങനെ- 

ഗ്രൂ​പ്പ് എ: ​ബ​യേ​ൺ മ്യൂ​ണി​ക്, അ​ത്ല​റ്റി​കോ മ​ഡ്രി​ഡ്, സാ​ൽ​സ്ബ​ർ​ഗ്, ലോ​കോ​മോ​ട്ടീ​വ് മോ​സ്കോ
ഗ്രൂ​പ്പ് ബി: ​റ​യ​ൽ മ​ഡ്രി​ഡ്, ഷാ​ക്ത​ർ, ഇ​ന്‍റ​ർ മി​ലാ​ൻ, ബൊ​റൂ​സി​യ മോ​ൺ​ചെ​ൻ​ഗ്ലാ​ഡ്ബാ​ബാ​ഹ്
ഗ്രൂ​പ്പ്   ഡി: ​ലി​വ​ർ​പൂ​ൾ, അ​യാ​ക്സ്, അ​റ്റ്ലാ​ന്‍റ്, മി​ഡ്റ്റി​ലാ​ൻ​ഡ്.
ഗ്രൂ​പ്പ്  ഇ: ​സെ​വി​യ്യ, ചെ​ൽ​സി, എ​ഫ്.​കെ ക്രാ​സ്നോ​ഡ​ർ, റെ​നെ
ഗ്രൂ​പ്പ്  എ​ഫ്: സെ​നി​ത് സെ​ൻ​റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ്, ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ട്, ലാ​സി​യോ, ബ്രൂ​ഗെ
ഗ്രൂ​പ്പ്  ജി: ​യു​വ​ന്‍റ​സ്, ബാ​ഴ്സ​ലോ​ണ, ഡൈ​നാ​മോ കി​യ​വ്, ഫെ​റെ​ൻ​ഷാ​രോ​സ്
ഗ്രൂ​പ്പ്  എ​ച്ച്: പി​എ​സ്ജി, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്, ആ​ർ​ബി ലീ​പ്സി​ഷ്, ഇ​സ്തം​ബൂ​ൾ ബ​സാ​ക്സെ​ഹി​ർ.