ബാഴ്‌സലോണ: ലാ ലിഗയില്‍ ബാഴ്‌സലോണയുടെയും ലിയോണല്‍ മെസിയുടേയും ജൈത്രയാത്ര തുടരുന്നു. ഇന്നലെ മെസിയുടെ ഇരട്ടഗോള്‍ പിന്‍ബലത്തില്‍ ബാഴ്‌സ എസ്പാന്യോളിനെ തോല്‍പ്പിച്ചു. രണ്ടാം പകുതിയിലായിരുന്നു മെസിയുടെ ഇരട്ട ഗോളുകളും. എഴുപത്തിയൊന്നാം മിനിറ്റില്‍ ആദ്യഗോള്‍ നേടിയ മെസ്സി, കളിതീരാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ ജയം പൂര്‍ത്തിയാക്കി. ഒരു പനേങ്ക ഫ്രീകിക്കിലൂടെയായിരുന്നു മെസിയുടെ ആദ്യ ഗോള്‍. വീഡിയോ കാണാം...

29 കളിയില്‍ 69 പോയിന്റുമായി കിരീടത്തിലേക്ക് കുതിക്കുകയാണ് ബാഴ്‌സലോണ. മുന്‍ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് ഇന്ന് ഹ്യുയെസ്‌കയെ നേരിടും. 54 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റയല്‍. ഇനി ഒമ്പത് മത്സരങ്ങളാണ് ലീഗില്‍ അവശേഷിക്കുന്നത്.