Asianet News MalayalamAsianet News Malayalam

സംശയമില്ലാതെ വിളിക്കാം 'ഗോട്ട്'; ഗോളിലും അസിസ്റ്റിലും മുന്നില്‍, നേട്ടങ്ങളുടെ നെറുകയില്‍ മെസി

ലെഗാനസിനെതിരായ മത്സത്തില്‍ അന്‍സു ഫാറ്റി ഗോള്‍ നേടിയപ്പോല്‍ അസിസ്റ്റ് നല്‍കിയത് മെസിയായിരുന്നു. ഇതോടെ  ഇതോടെ 21 അസിസ്റ്റുകളായി മെസിയുടെ അക്കൗണ്ടില്‍.

messi leads in goals and assists in la liga
Author
Barcelona, First Published Jul 20, 2020, 10:57 AM IST

ബാഴ്‌സലോണ: ലാ ലിഗ കിരീടം നഷ്ടമായെങ്കിലും പുതിയ റെക്കോഡുകള്‍ സ്വന്തമാക്കി ബാഴ്‌സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസി. ലാ ലിഗ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ സ്വന്തമാക്കുന്ന താരമായിരിക്കുകയാണ് മെസി. ഇന്നലെ ലെഗാനസിനെതിരായ മത്സത്തില്‍ അന്‍സു ഫാറ്റി ഗോള്‍ നേടിയപ്പോല്‍ അസിസ്റ്റ് നല്‍കിയത് മെസിയായിരുന്നു. ഇതോടെ  ഇതോടെ 21 അസിസ്റ്റുകളായി മെസിയുടെ അക്കൗണ്ടില്‍. ലാ ലിഗ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ സ്വന്തമാക്കുന്ന താരമായി മാറി മെസി.

മുന്‍ ബാഴ്‌സലോണ താരം സാവിക്കായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. 20 അസിസ്റ്റായിരുന്നു സാവി ഒരു സീസണില്‍ സംഭാവന ചെയ്തത്. 2008/09 സീസണിലായിരുന്നു സാവിയുടെ റെക്കോര്‍ഡ്. ഈ സീസണ്‍ ലാലിഗയില്‍ 25 ഗോളുകളും മെസ്സി ഇതുവരെ നേടിയിട്ടുണ്ട്. ഇതില്‍ അഞ്ച് വീതം ഫ്രീകിക്ക് ഗോളുകളും പെനാല്‍റ്റി ഗോളും ഉണ്ടായിരുന്നു. 21 ഗോളുകളുമായി കരീം ബെന്‍സേമയാണ് മെസിക്ക് പിറകില്‍. അസിസ്റ്റില്‍ റയല്‍ സോസിഡാഡിന്റെ മികേല്‍ ഒയര്‍സാബലാണ് മെസിക്ക് പിറകില്‍. 11 അസിസ്റ്റുകളാണ് അദ്ദേഹത്തിന്റെ പേരില്‍.

ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ചുകളും മെസിയുടെ പേരിലാണ്. സീസണില്‍ ഒന്നാകെ 22 മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളാണ് മെസി നേടിയത്. ലെഗാനസ്, മയോര്‍ക്ക, എസ്പാന്യോള്‍ ടീമുകളാണ് ഈ സീസണില്‍ തരം താഴ്ത്തപ്പെട്ടത്.

Follow Us:
Download App:
  • android
  • ios