ബാഴ്‌സലോണ: ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അവിശ്വസനീയമായ പ്രകടനത്തില്‍ ആശ്ചര്യപ്പെട്ട് ബാഴ്‌സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസി. യുവേഫ ചാംപ്യന്‍സ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരെ ക്രിസ്റ്റിയാനോയുടെ പ്രകടനമാണ് മെസിയെ അത്ഭുതപ്പെടുത്തിയത്. ഇക്കാര്യം മെസി തുറന്ന് പറയുകയും ചെയ്തു. ലിയോണുമായുള്ള വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു മെസി. 

മെസി തുടര്‍ന്നു... മനോഹരമായിട്ടാണ് ക്രിസ്റ്റിയാനോയും യുവന്റസും അത്‌ലറ്റികോ മാഡ്രിഡിനെതിരെ കളിച്ചത്. അങ്ങനെ ഒരു പോലും ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. കാരണം അത്‌ലറ്റികോ അത്രത്തോളം ശക്തരായിരുന്നു. എന്നാല്‍ യുവന്റസ് ആ സാഹചര്യത്തെ മറികടന്നു. ക്രിസ്റ്റിയാനോയുടേത് ഒരു മാന്ത്രിക പ്രകടനം തന്നെയായിരുന്നു..!

ഇന്നലെ 5-1ന് ലിയോണിനെ മറികടന്നാണ് ബാഴ്‌സലോണ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. മത്സരത്തില്‍ മെസി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. രണ്ട് ഗോളും രണ്ട് അസിസ്റ്റുമായി ടീമിന്റെ വിജയത്തില്‍ പ്രധാന പങ്കാളിയാവുകയായിരുന്നു മെസി.