ലിയോണല്‍ മെസി ഹാട്രിക് കണ്ടെത്തിയ മത്സരത്തില്‍ ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തകര്‍ക്കുകയായിരുന്നു ബാഴ്‌സലോണ. ലൂയിസ് സുവാരസിന്റെ വകയായിരുന്നു ബാഴ്‌സയുടെ മറ്റൊരു ഗോള്‍.

ബാഴ്‌സലോണ: ലിയോണല്‍ മെസി ഹാട്രിക് കണ്ടെത്തിയ മത്സരത്തില്‍ ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തകര്‍ക്കുകയായിരുന്നു ബാഴ്‌സലോണ. ലൂയിസ് സുവാരസിന്റെ വകയായിരുന്നു ബാഴ്‌സയുടെ മറ്റൊരു ഗോള്‍. ലോണ്‍ മോര്‍നോയാണ് ബെറ്റിസിന്റെ ഏകഗോള്‍ നേടിയത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള വ്യത്യാസം 10 പോയന്റാക്കി ഉയര്‍ത്തി. 28 കളികളില്‍ നിന്ന് 66 പോയിന്റാണ് ബാഴ്‌സയ്ക്ക്. 

18ാം മിനിറ്റില്‍ ഒരു തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ മെസി ഗോള്‍ വേട്ട തുടങ്ങി. മെസിയുടെ ഇടങ്കാലന്‍ ബുള്ളറ്റ് ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് മെസി രണ്ടാം ഗോളും നേടി. സുവാരസിന്റെ ബാക്ക് ഹീല്‍ പാസ് ഗോളാക്കുകയായിരുന്നു മെസി. 85ാം മിനിറ്റില്‍ ഹാട്രിക് തികച്ചു.

ഇത് തന്നെയായിരുന്നു മത്സരത്തിലെ തകര്‍പ്പന്‍ ഗോള്‍. റാകിടിച്ചിന്റെ പാസ് കാലില്‍ നിര്‍ത്തുക പോലും ചെയ്യാതെ ബോക്‌സിന് പുറത്ത് നിന്ന് മെസി ചിപ്പ് ചെയ്ത ഗോളാക്കി. ഗോള്‍ കീപ്പറെ മറികടന്ന് പോസ്റ്റിലേക്ക് തൂങ്ങിയിറങ്ങിയ പന്ത് ബാറില്‍ തട്ടി വലയിലേക്ക്. ഇതിനിടെ 63ാം മിനിറ്റില്‍ സുവാരസ് ഒരു ഗോള്‍ നേടിയിരുന്നു. മെസിയുടെ ഹാട്രിക് ഗോളിന്റെ വീഡിയോ കാണാം...

Scroll to load tweet…