വിവാഹചടങ്ങിൽ പങ്കെടുത്തവരിൽ നിന്ന് ശേഖരിച്ച പണം വിവിധ രാജ്യങ്ങളിലെ ആയിരം നിർധനരായ കുട്ടികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കും. തുർക്കി പ്രസിഡന്‍റ്  ത്വയിബ് എർദോഗൻ മുഖ്യാതിഥി ആയിരുന്നു

ഇസ്താംബുള്‍: ജർമ്മൻ ഫുട്ബോൾ താരം മെസ്യൂട്ട് ഓസിൽ വിവാഹിതനായി. കാമുകി അമീന ഗുൽസേയുമായുള്ള വിവാഹം തുർക്കിയിലാണ് നടന്നത്. മുൻ മിസ് തുർക്കിയാണ് അമീന. വിവാഹചടങ്ങിൽ പങ്കെടുത്തവരിൽ നിന്ന് ശേഖരിച്ച പണം വിവിധ രാജ്യങ്ങളിലെ ആയിരം നിർധനരായ കുട്ടികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കും.

തുർക്കി പ്രസിഡന്‍റ് ത്വയിബ് എർദോഗൻ മുഖ്യാതിഥി ആയിരുന്നു. 2018 ലോകകപ്പ് തോല്‍വിയെ തുടര്‍ന്ന് ഉയര്‍ന്ന വംശീയാധിക്ഷേപ വിവാദത്തെ തുടര്‍ന്നാണ് ജര്‍മ്മന്‍ ടീമിൽ നിന്ന് അപ്രതീക്ഷിതമായി ഓസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

 തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനൊപ്പം ചിത്രമെടുത്തതിന്‍റെ പേരില്‍ തുടങ്ങിയ വംശീയാധിക്ഷേപമാണ് വിരമിക്കലില്‍ അവസാനിച്ചത്. എന്നാല്‍, ക്ലബ് കുപ്പായത്തില്‍ ആഴ്‌സണലിനായി ഓസില്‍ ഇപ്പോഴും കളിക്കുന്നുണ്ട്. 2014 ലോകകപ്പ് നേടിയ ജർമ്മൻ ടീമിലെ അംഗമാണ് ഓസിൽ.