മെക്‌സിക്കോയെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്ന് ലിയോണല്‍ മെസ്സിയും വ്യക്തമാക്കി. തെറ്റിദ്ധാരണ കാരണമാണ് മെക്‌സിക്കന്‍ ബോക്‌സര്‍ ആരോപണം ഉന്നയിച്ചതെന്നും, ആരെയും അവഹേളിക്കുന്ന ആളല്ല താനെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മെസ്സി പറഞ്ഞു.

മെക്‌സിക്കോ സിറ്റി: ഡ്രെസിംഗ് റൂമില്‍ വിജയാഘോഷത്തിനിടെ മെസി മെക്‌സിക്കോ താരത്തിന്റെ ജേഴ്‌സിയില്‍ ചവിട്ടിയെന്നും അപമാനിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയിലും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മെക്സിക്കോയിലെ പ്രമുഖ ബോക്സര്‍ കനേലോ അല്‍വാരസ് തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ മെസിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മെക്സിക്കന്‍ ജേഴ്സിയില്‍ മെസി 'തറ വൃത്തിയാക്കുകയായിരുന്നു'വെന്നാണ് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനായ ആദ്ദേഹം ആരോപിച്ചത്. 

'ഞങ്ങളുടെ ജഴ്സിയും പതാകയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ? ഞാന്‍ ഒരിക്കലും അവനെ നേരിട്ട് കാണാതിരിക്കട്ടെയെന്ന് മെസി ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ' കാനെലോ അല്‍വാരസ് ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്നാലിപ്പോള്‍ തന്റെ വാദം പിന്‍വലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് കനേലോ. മെസ്സി മെക്‌സിക്കന്‍ ജേഴ്‌സിയെ അപമാനിച്ചെന്ന പരാമര്‍ശത്തിന് അര്‍ജന്റൈ ജനതയോട് മാപ്പ് പറയുന്നതായും കാനെലോ ട്വീറ്റ് ചെയ്തു. രാജ്യത്തോടുള്ള സ്‌നേഹം കാരണം വൈകാരികമായി ചിന്തിച്ചുപോയെന്നും കാനെലോ പറഞ്ഞു. 

Scroll to load tweet…

അതേസമയം മെക്‌സിക്കോയെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്ന് ലിയോണല്‍ മെസ്സിയും വ്യക്തമാക്കി. തെറ്റിദ്ധാരണ കാരണമാണ് മെക്‌സിക്കന്‍ ബോക്‌സര്‍ ആരോപണം ഉന്നയിച്ചതെന്നും, ആരെയും അവഹേളിക്കുന്ന ആളല്ല താനെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മെസ്സി പറഞ്ഞു. ആ മത്സരത്തില്‍ മെക്‌സിക്കോയ്‌ക്കെതിരെ അര്‍ജന്റീന വിജയം നേടിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. അന്ന് മെസി ഗോള്‍ നേടുകയും ചെയ്തു.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പോളണ്ടിനേയും തോല്‍പ്പിച്ച് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു. എതിരിലാത്ത രണ്ട് ഗോളിനായിരന്നു അര്‍ജന്റീനയുടെ ജയം. രണ്ടാം ജയത്തോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ നേരിടും. 46-ാം മിനിറ്റില്‍ അലക്‌സിസ് മാക് അലിസ്റ്ററിന്റെ ഗോളിലാണ് അര്‍ജന്റീന മുന്നിലെത്തുന്നത്. രണ്ടാംപാതിയുടെ തുടക്കത്തില്‍. 67-ാം മിനിറ്റില്‍ അല്‍വാരസിലൂടെ വിജയമുറപ്പിച്ച ഗോളും നേടി. 

മെസിയും സംഘവും 71 ശതമാനവും സമയവും പന്ത് കാലിലുറപ്പിച്ചു. ഒറ്റഷോട്ടുപോലും അടിക്കാനാവാതെ പോളണ്ടിന്റെ കീഴടങ്ങല്‍. തോറ്റെങ്കിലും അര്‍ജന്റീനയ്‌ക്കൊപ്പം ഗോള്‍ ശരാശരിയില്‍ മെക്‌സിക്കോയെ മറികടന്ന് പോളണ്ടും അവസാന പതിനാറില്‍.

ഡെന്മാര്‍ക്കിന്റേത് സമ്പൂര്‍ണ പതനം! സൗദിയും ടുനീസിയയും മടങ്ങുന്നത് തലയുയര്‍ത്തി