Asianet News MalayalamAsianet News Malayalam

ലോകകപ്പ് യോഗ്യതയില്‍ യൂറോപ്പില്‍ തകര്‍പ്പന്‍ മത്സരങ്ങള്‍; ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സും ഇന്നിറങ്ങും

ലോക ചാംപ്യന്മാരായ ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ക്രോയേഷ്യ, റഷ്യ, ഡെന്‍മാര്‍ക്ക് തുടങ്ങിയവര്‍ക്ക് മത്സരമുണ്ട്. ഫ്രാന്‍സിന് എവേ മത്സരത്തില്‍ യുക്രെയ്‌നാണ് എതിരാളികള്‍.
 

Netherlands and France looking for win in World Cup qualifier
Author
Paris, First Published Sep 4, 2021, 11:54 AM IST

പാരീസ്: യൂറോപ്പിലെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ പ്രമുഖ ടീമുകള്‍ ഇന്ന് മത്സരത്തിനിറങ്ങും. ലോക ചാംപ്യന്മാരായ ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ക്രോയേഷ്യ, റഷ്യ, ഡെന്‍മാര്‍ക്ക് തുടങ്ങിയവര്‍ക്ക് മത്സരമുണ്ട്. ഫ്രാന്‍സിന് എവേ മത്സരത്തില്‍ യുക്രെയ്‌നാണ് എതിരാളികള്‍. നാല് കളിയില്‍ എട്ട് പോയിന്റുള്ള ഫ്രാന്‍സാണ് ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്ത്. 

യുക്രൈന്‍ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്ത്. നെതര്‍ലന്‍ഡ്‌സ്, മോണ്ടെനേഗ്രോയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ജിയില്‍ നെതര്‍ലന്‍ഡ്‌സ് ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മോണ്ടെനോഗ്രോയ്ക്കും ഏഴ് പോയിന്റാണുള്ളത്. എട്ട് പോയിന്റുമായി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ തുര്‍ക്കി, ജിബ്രാള്‍ട്ടറിനെ നേരിടും. 

ക്രോയേഷ്യ, സ്ലോവാക്യയെയും ഡെന്‍മാര്‍ക്ക്, ഫറോ ഐലന്‍ഡ്‌സിനെയും നേരിടും. രാത്രി 12.15നാണ് എല്ലാ മത്സരങ്ങളും. രാത്രി 9.30ന് റഷ്യ, സൈപ്രസിനെ നേരിടും.

Follow Us:
Download App:
  • android
  • ios