യൂറോ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ന് ജര്‍മനി -ഹോളണ്ട് സൂപ്പര്‍ പോരാട്ടം. രാത്രി ഒന്നേകാലിന് ആംസ്റ്റര്‍ഡാം അറീനയിലാണ് മത്സരം. ജര്‍മനി ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ രണ്ടാം ജയമാണ് ഹോളണ്ടിന്റെ ലക്ഷ്യം.
ആംസ്റ്റര്‍ഡാം: യൂറോ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ന് ജര്‍മനി -ഹോളണ്ട് സൂപ്പര്‍ പോരാട്ടം. രാത്രി ഒന്നേകാലിന് ആംസ്റ്റര്‍ഡാം അറീനയിലാണ് മത്സരം. ജര്‍മനി ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ രണ്ടാം ജയമാണ് ഹോളണ്ടിന്റെ ലക്ഷ്യം. ഹോളണ്ട് ആദ്യ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് ബെലാറസിനെ തോല്‍പിച്ചിരുന്നു.
ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ക്രോയേഷ്യ രാത്രി പത്തരയ്ക്ക് ഹങ്കറിയെ നേരിടും. ക്രോയേഷ്യ ആദ്യ കളിയില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് അസര്‍ബൈജാനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം ജയം ലക്ഷ്യമിടുന്ന ബെല്‍ജിയത്തിന് സൈപ്രസാണ് എതിരാളി. റഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ച മികവ് ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബല്‍ജിയം.
മറ്റ് മത്സരങ്ങളില്‍ പോളണ്ട്, ലാറ്റ്‌വിയയെയും തുര്‍ക്കി, മോള്‍ഡോവയെയും വെയ്ല്‍സ്, സ്ലോവാക്യയെയും നേരിടും.
