Asianet News MalayalamAsianet News Malayalam

പ്രീമിയര്‍ ലീഗില്‍ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി വാര്‍ഡിയും ഡി ബ്രൂയ്‌നും

പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് നേടുന്ന ഏറ്റവും പ്രായമേറിയ താരമായി ലെസ്റ്റര്‍ സിറ്റിയുടെ ജാമി വാര്‍ഡി. 23 ഗോളുകളാണ് വാര്‍ഡിയുടെ അക്കൗണ്ടിലുള്ളത്.

new record for de bruyne and vardy
Author
London, First Published Jul 27, 2020, 12:16 PM IST

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് നേടുന്ന ഏറ്റവും പ്രായമേറിയ താരമായി ലെസ്റ്റര്‍ സിറ്റിയുടെ ജാമി വാര്‍ഡി. 23 ഗോളുകളാണ് വാര്‍ഡിയുടെ അക്കൗണ്ടിലുള്ളത്. ആഴ്‌സനല്‍ താരം ഒബാമയങ്ങ് 22 ഗോളുകളുമായി രണ്ടാം സ്ഥാനത്താണ്. മുന്‍ ചെല്‍സി താരം ദിദിയര്‍ ദ്രോഗ്ബയുടെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോഡ്. 2009-10 സീസണില്‍ ദ്രോബ്ഗ ഗോള്‍ഡന്‍ ബൂട്ട് നേടുമ്പോള്‍ 32 വയസായിരുന്നു. 

മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സണ്‍ സീസണിലെ ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കി. നോര്‍വിച്ച് സിറ്റിക്കെതിരെ ഗോള്‍ വഴങ്ങാതിരുന്നതോടെ സീസണില്‍ എഡേഴ്‌സന്റെ ക്ലീന്‍ ഷീറ്റുകളുടെ എണ്ണം 16 ആയി.  15 ക്ലീന്‍സ് ഷീറ്റുകളുള്ള ബേണ്‍ലിയുടെ നിക്ക് പോപ്പാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ സീസണില്‍ അലിസണ് മുന്നില്‍ എഡേഴ്‌സണ് ഗോള്‍ഡന്‍ ഗ്ലോവ് നഷ്ടമായിരുന്നു.

മാഞ്ചസ്റ്റല്‍ സിറ്റി താരം കെവിന്‍ ഡി ബ്രൂയിനെ തേടിയും റെക്കോഡെത്തി. സീസണിണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കുന്ന താരമെന്ന റെക്കോഡ് മുന്‍ ആഴ്‌സനല്‍ താരം തിയറി ഹെന്റിക്കൊപ്പം പങ്കിടുകയാണ് ഡി ബ്രൂയ്ന്‍. 20 അസിസ്റ്റുകളാണ് ഡി ബ്രൂയ്‌ന്റെ അക്കൗണ്ടിലുള്ളത്. 13 ഗോളുകളും താരം നേടി.  2002- 03 സീസണില്‍ ആയിരുന്നു ഹെന്റി 20 അസിസ്റ്റുകള്‍ ഒരു സീസണില്‍ ഒരുക്കിയത്.

Follow Us:
Download App:
  • android
  • ios