Asianet News MalayalamAsianet News Malayalam

മെെതാനത്ത് പരിക്കേറ്റ് വീണ് നെയ്മര്‍; കോപ്പയ്ക്ക് മുമ്പ് ബ്രസീലിന് തിരിച്ചടി

ഗ്രൗണ്ടില്‍ വീണ് വേദനയില്‍ പുളഞ്ഞ താരം കരഞ്ഞുകൊണ്ടാണ് കളം വിട്ടത്. കോപ്പയില്‍ ക്ഷണിക്കപ്പെട്ട ടീമായി കളിക്കുന്ന ടീമാണ് ഖത്തര്‍. സന്നാഹ മത്സരത്തിനിടെ ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് നെയ്മര്‍ക്ക് പരിക്കേറ്റത്

neymar ankle injured against Qatar
Author
SRPN Mané Garrincha Stadium - North Wing, First Published Jun 6, 2019, 12:00 PM IST

സാവോ പോളോ: കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിന് തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്മര്‍ക്ക് പരിക്ക്. കോപ്പയ്ക്ക് മുമ്പ് ഖത്തറിനെതിരെ നടന്ന സന്നാഹ മത്സരത്തിനിടെയാണ് ടാക്കിളില്‍ നെയ്മറിന്‍റെ വലത് കാല്‍മുട്ടിന് പരിക്കേറ്റത്.

ഗ്രൗണ്ടില്‍ വീണ് വേദനയില്‍ പുളഞ്ഞ താരം കാലു കുത്താനാവാതെ കരഞ്ഞുകൊണ്ടാണ് കളം വിട്ടത്. കോപ്പയില്‍ ക്ഷണിക്കപ്പെട്ട ടീമായി കളിക്കുന്ന ടീമാണ് ഖത്തര്‍. സന്നാഹ മത്സരത്തിനിടെ ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് നെയ്മര്‍ക്ക് പരിക്കേറ്റത്.

താരത്തിന്‍റെ പരിക്ക് എത്ര ഗുരുതരമാണെന്നുള്ള കാര്യത്തില്‍ ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഇതുവരെ അറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ല. എന്നാല്‍, ഡഗ്ഔട്ടില്‍ കരഞ്ഞിരിക്കുന്ന നെയ്മറിന്‍റെ ചിത്രം ആരാധകരെ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ഇത്തവണത്തെ കോപ്പ അമേരിക്കയ്ക്ക് ബ്രസീലാണ് ആതിഥ്യം വഹിക്കുന്നത്.

ജൂണ്‍ 15ന് ടീമിന് ബൊളീവിയയെ നേരിടേണ്ടതുണ്ട്. ടീമില്‍ ഗബ്രിയേല്‍ ജിസൂസ്, റോബര്‍ട്ടോ ഫിര്‍മിനോ അടക്കമുള്ള മുന്നേറ്റ നിര താരങ്ങളുണ്ടെങ്കിലും ടീമിന്‍റെ പ്രതീക്ഷകള്‍ നെയ്മറിലാണ്. ഖത്തറനെതിരെയുള്ള മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയം കണ്ടു. 

Follow Us:
Download App:
  • android
  • ios