കയ്യാങ്കളിക്കിടെ മാഴ്‌സെ താരം ആല്‍വാരോയുടെ തലയ്ക്ക് പിറകില്‍ അടിച്ചതിനായിരുന്നു നെയ്മറിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. അല്‍വാരോയെ അടിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നെയ്മര്‍.

പാരീസ്: ഇന്ന് ഫ്രഞ്ച് ലീഗില്‍ അത്ര നല്ല ദിവസമല്ലായിരുന്നു. പിഎസ്ജി- മാഴ്‌സെ മത്സരം കയ്യാങ്കളിയിലാണ് അവസാനിച്ചത്. നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് കിട്ടി. 14 മഞ്ഞ കാര്‍ഡുകളും അഞ്ച് ചുവപ്പ് കാര്‍ഡുകളും റഫറിക്ക് എടുക്കേണ്ടിവന്നു. 

Scroll to load tweet…

കയ്യാങ്കളിക്കിടെ മാഴ്‌സെ താരം ആല്‍വാരോയുടെ തലയ്ക്ക് പിറകില്‍ അടിച്ചതിനായിരുന്നു നെയ്മറിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. അല്‍വാരോയെ അടിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നെയ്മര്‍. 

Scroll to load tweet…

ട്വിറ്ററിലാണ് നെയ്മര്‍ കാരണം വ്യക്തമാക്കിയത്... ''താന്‍ ആല്‍വാരോയുടെ മുഖത്തായിരുന്നു അടിക്കേണ്ടിയിരുന്നത്.'' അസഭ്യമായ വാക്കാണ് ട്വിറ്ററില്‍ അല്‍വാരോയ്‌ക്കെതിരെ ഉപയോഗിച്ചത്. ആല്‍വാരോ തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നും നെയ്മര്‍ ആരോപണം ഉന്നയിച്ചു. ഇത് ഒരു വാറും കാണുക ഇല്ലയെന്നും ആല്‍വാരോയ്ക്ക് എതിരെ പരാതിയുമായി മുന്നോട്ട് പോകും എന്ന് നെയ്മര്‍ മത്സര ശേഷം പറഞ്ഞു. 

Scroll to load tweet…

എന്നാല്‍ നെയ്മറിന് ഒരു പരാജയം ഉള്‍ക്കൊള്ളാന്‍ അറിയില്ല എന്നും ഗ്രൗണ്ടില്‍ സംഭവിക്കുന്നത് ഗ്രൗണ്ടില്‍ തീര്‍ക്കാന്‍ അറിയില്ലെന്ന് ആല്‍വാരോ പറഞ്ഞു. വ്യക്തിത്വമില്ലാത്തവനാണ് അല്‍വാരോയെന്നും എനിക്ക് ഒരു ബഹുമാനവും ആല്‍വാരോയോടില്ലെന്നും നെയ്മര്‍ ട്വിറ്ററില്‍ ആല്‍വാരോയോട് മറുപടി ആയി പറഞ്ഞു.