Asianet News MalayalamAsianet News Malayalam

കോപ്പ ഫൈനല്‍: ബ്രസീലിലെ അർജന്‍റീന, മെസി ആരാധകരെ രൂക്ഷമായി വിമര്‍ശിച്ച് നെയ്‌മര്‍

ലോകമെമ്പാടുമുള്ള പോലെ ലിയോണല്‍ മെസിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഫുട്ബോള്‍ ആരാധകര്‍ ബ്രസീലിലുമുണ്ട്. എന്നാല്‍ അവരോട് നെയ്‌മറിന് വലിയ താല്‍പര്യമില്ല. 

Neymar criticized Brazil fans who support Argentina in Copa America Final 2021
Author
Maracanã, First Published Jul 10, 2021, 11:33 AM IST

മാരക്കാന: കോപ്പ അമേരിക്ക ഫൈനലിന് മുമ്പ് അർജന്‍റീനയെയും നായകൻ ലിയോണൽ മെസിയേയും പിന്തുണയ്‌ക്കുന്ന ബ്രസീലിയൻ ആരാധകരെ രൂക്ഷമായി വിമർശിച്ച് നെയ്‌മര്‍. സ്വന്തം നാടിനെ മറന്ന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കരുതെന്ന് നെയ്‌മർ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

Neymar criticized Brazil fans who support Argentina in Copa America Final 2021

ലോകമെമ്പാടുമുള്ള പോലെ ലിയോണല്‍ മെസിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഫുട്ബോള്‍ ആരാധകര്‍ ബ്രസീലിലുമുണ്ട്. മെസിയുടെ ചിത്രം ശരീരത്തിൽ പച്ചകുത്തി വരെ വാർത്തകളിൽ നിറഞ്ഞവരുണ്ട്. മെസിക്ക് ഒരു കിരീടം വേണമെന്ന ആഗ്രഹമാണ് ആരാധകർക്ക്. എന്നാൽ കോപ്പ ഫൈനലില്‍ ബ്രസീലിനെതിരെ അർജന്റീനയിറങ്ങുമ്പോൾ ചില ആരാധകര്‍ രാജ്യത്തിനെതിരെ നിൽക്കുന്നതാണ് നെയ്‌മറിനെ ചൊടിപ്പിച്ചത്.

'ഞാനൊരു ബ്രസീലുകാരനാണ്, അതിൽ അഭിമാനിക്കുന്നയാൾ. കായികമേഖലയിലാകട്ടെ, ഫാഷൻ രംഗത്താകട്ടെ, ഇനി ഓസ്‌കാർ വേദിയിലാകട്ടെ. ബ്രസീലും ബ്രസീലുകാരും മുന്നിലെത്തുന്നതാണ് എനിക്ക് പ്രിയം'- ഇന്‍സ്റ്റഗ്രാമിലൂടെ കടുത്ത ഭാഷയിലാണ് സ്വന്തം നാട്ടിലെ അർജന്‍റീന ആരാധകർക്ക് നെയ്‌മറുടെ വിമർശനം. 

Neymar criticized Brazil fans who support Argentina in Copa America Final 2021

വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30നാണ് അര്‍ജന്‍റീന-ബ്രസീല്‍ കലാശപ്പോര്. ലിയോണല്‍ മെസിയും-നെയ്‌മറും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമാണിത്. ബ്രസീലാണ് കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്‍മാര്‍. കിരീടം നിലനിർത്താൻ നെയ്‌മറുടെ ബ്രസീൽ ഇറങ്ങുമ്പോള്‍ 1993ന് ശേഷം ആദ്യ കിരീടമാണ് മെസിയുടെ അർജൻറീന ലക്ഷ്യമിടുന്നത്.

Neymar criticized Brazil fans who support Argentina in Copa America Final 2021

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

മെസിയോ നെയ്‌മറോ, അർജൻറീനയോ ബ്രസീലോ? മാരക്കാന യുദ്ധക്കളമാകും; കോപ്പ ചാമ്പ്യന്‍മാരെ നാളെ പുലര്‍ച്ചെ അറിയാം

കോപ്പ ഫൈനല്‍: അഞ്ച് സ്ഥാനത്തേക്ക് 10 താരങ്ങളുടെ മത്സരം, തല പുകച്ച് അർജൻറൈൻ പരിശീലകന്‍

തോല്‍വിയറിയാതെ ഫൈനല്‍ വരെ; കോപ്പയില്‍ അര്‍ജന്‍റീന, ബ്രസീല്‍ കുതിപ്പിങ്ങനെ, ഇനിയാര് കരയും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios