Asianet News MalayalamAsianet News Malayalam

റെക്കോര്‍ഡിനരികെ നെയ്മര്‍! പിന്നിലാവുക ഫുട്‌ബോള്‍ രാജാവ് പെലെ; നേട്ടം പിറക്കുമോ ബ്രസീല്‍-ബൊളീവിയ മത്സരത്തില്‍?

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ശനിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം ആറരയ്ക്ക് ബൊളീവിയയെ നേരിടാനിറങ്ങുമ്പോള്‍ നെയ്മാര്‍ പെലെയെ മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈമാസം പതിമൂന്നിന് പെറുവിനെതിരെയും ബ്രസീലിന് മത്സരമുണ്ട്.

neymar on edge of new record in brazilan football history saa
Author
First Published Sep 7, 2023, 8:16 PM IST

ബ്രസീലിയ: അന്താരാഷ്ട്ര ഫുട്‌ബോളില്‍ പെലെയുടെ ഗോള്‍ റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങി നെയ്മര്‍ ജൂനിയര്‍. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ ശനിയാഴ്ച ബൊളിവിയയെ നേരിടും. വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത ഒരേയൊരു പെലെ. ബ്രസീലിനായി 91 കളിയില്‍ നേടിയത് 77 ഗോള്‍. 123 കളിയില്‍ 77 ഗോളുമായി നെയ്മാര്‍ ജൂനിയര്‍ ഒപ്പമുണ്ട്. ഒറ്റഗോള്‍കൂടി നേടിയാല്‍ ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന തിളക്കം നെയ്മറിന് സ്വന്തം. 

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ശനിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം ആറരയ്ക്ക് ബൊളീവിയയെ നേരിടാനിറങ്ങുമ്പോള്‍ നെയ്മാര്‍ പെലെയെ മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈമാസം പതിമൂന്നിന് പെറുവിനെതിരെയും ബ്രസീലിന് മത്സരമുണ്ട്. പരിക്കില്‍നിന്ന് മുക്തനായ നെയ്മര്‍ ബ്രസീല്‍ നിരയില്‍ തിരിച്ചെത്തുമെന്ന സൂചനാണ് കോച്ച് ഫെര്‍ണാണ്ടോ ഡിനിസ് നല്‍കുന്ന സൂചന. 98 കളിയില്‍ 62 ഗോള്‍ നേടിയ റൊണാകള്‍ഡോ നസാരിയോയാണ് ബ്രസീലിയന്‍ ഗോള്‍വേട്ടക്കാരിലെ മൂന്നാമന്‍. 55 ഗോളുള്ള റൊമാരിയോ നാലും 48 ഗോളുള്ള സീക്കോ അഞ്ചും സ്ഥാനങ്ങളിലുണ്ട്.

ലോക ഫുട്‌ബോളില്‍ നഷ്ടപ്പെട്ട് പ്രതാപം വീണ്ടെടുക്കാന്‍ വേണ്ടി കൂടിയാണ് ബ്രീസീല്‍ ഇറങ്ങുന്നത്. അതിനൊപ്പം അടുത്ത ലോകകപ്പില്‍ സ്ഥാനമുറപ്പിക്കുകയും വേണം. നെയ്മര്‍ ബ്രസീലിയന്‍ ടീമിനൊപ്പം പരിശീലനത്തില്‍ സജീവമായിരുന്നു. സൗറി ക്ലബ് അല്‍ ഹിലാലുമായിട്ടാണ് നെയ്മര്‍ ഇപ്പോള്‍ കരാറൊപ്പിട്ടിരിക്കുന്നത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേത്തിന് ഇതുവരെ അരങ്ങേറാനായിട്ടില്ല. ഒരു മാസത്തെ വിശ്രമം വേണ്ടി വരുന്നമെന്നാണ് മെഡിക്കല്‍ ടീം അറിയിച്ചിരുന്നത്. 

അതേസമയം, മുന്‍ കാമുകിയ ആക്രമിച്ച കേസില്‍ അന്വേഷണം നേടിരുന്ന ആന്റണിയെ പുറത്താക്കിയതോടെ ഗബ്രിയേല്‍ ജെസ്യൂസ് ടീമില്‍ തിരിച്ചെത്തി. അലിസണ്‍ ബെക്കര്‍, എഡേഴ്‌സണ്‍, മാര്‍ക്വീഞ്ഞോസ്, ഡീനിലോ, ബ്രൂണോ ഗിമെറെയ്‌സ്, കാസിമിറോ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, റിച്ചാര്‍ലിസണ്‍, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ തുടങ്ങിയവരും ബ്രസീലില്‍ നിരയിലുണ്ട്. താല്‍ക്കാലിക കോച്ച് ഫെര്‍ണാണ്ടോ ഡിനിസിന്റെ ശിക്ഷണത്തിലാണ് ബ്രസീല്‍ ഇറങ്ങുന്നത്.

അര്‍ജന്റീന നാളെ ഇക്വഡോറിനെതിരെ! ലോകകപ്പ് യോഗ്യത മത്സരം ഇന്ത്യയില്‍ എവിടെ കാണാം, സമയം? അറിയേണ്ടതെല്ലാം

Latest Videos
Follow Us:
Download App:
  • android
  • ios