2023 ഒക്ടോബറിലാണ് നെയ്മർ അവസാനമായി ബ്രസീൽ ജേഴ്സിയിൽ കളിച്ചത്. അതിനുശേഷം ഗുരുതരമായ പരുക്കുകളോടും ഫിറ്റ്നസ് പ്രശ്നങ്ങളോടും നിരന്തരം പോരാടിയ നെയ്മര്‍ ആറാം കിരീടം ലക്ഷ്യമിട്ടാണ് ലോകകപ്പിന് എത്തുന്നത്.

സാവോപോളോ: ഫുട്ബോൾ ആരാധകർ കാത്തിരുന്ന ആ ഔദ്യോഗിക പ്രഖ്യാപനമെത്തി. സൂപ്പർ താരം നെയ്മർ ജൂനിയർ ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടംനേടി. ബ്രസീൽ ദേശീയ ടീമിന്‍റെ മുഖ്യപരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച 26 അംഗ അന്തിമ സ്ക്വാഡിലാണ് 34-കാരനായ നെയ്മർ തിരിച്ചെത്തിയത്. ഇതോടെ നെയ്മറുടെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ചും ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ചും മാസങ്ങളായി നിലനിന്നിരുന്ന കടുത്ത ആശങ്കകൾക്കാണ് വിരാമമായത്.

Add Asianetnews as a Preferred SourcegooglePreferred

2023 ഒക്ടോബറിലാണ് നെയ്മർ അവസാനമായി ബ്രസീൽ ജേഴ്സിയിൽ കളിച്ചത്. അതിനുശേഷം ഗുരുതരമായ പരുക്കുകളോടും ഫിറ്റ്നസ് പ്രശ്നങ്ങളോടും നിരന്തരം പോരാടിയ നെയ്മര്‍ ആറാം കിരീടം ലക്ഷ്യമിട്ടാണ് ലോകകപ്പിന് എത്തുന്നത്. ബ്രസീലിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ കൂടിയാണ് നെയ്മര്‍. നെയ്മർ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്താൽ മാത്രമേ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കൂ എന്ന് ആഞ്ചലോട്ടി നേരത്തെ കർശന നിലപാട് എടുത്തിരുന്നു.

നെയ്മർ തന്‍റെ ഫിറ്റ്നസ് കാര്യമായി മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ആഞ്ചലോട്ടി പറഞ്ഞു. ഈ ലോകകപ്പിൽ നെയ്മര്‍ ടീമിന്‍റെ ഏറ്റവും നിർണായക താരമായിരിക്കും. ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്‍റുകളിൽ കളിച്ച് വലിയ പരിചയസമ്പത്തുള്ള താരങ്ങളെ ചില പൊസിഷനുകളിൽ നമുക്ക് ആവശ്യമുണ്ട്. ആദ്യ മത്സരത്തിന് മുൻപ് ഫിറ്റ്നസ് ഇനിയും ഉയർത്താൻ നെയ്മര്‍ക്ക് കഴിയും. അതിനെല്ലാമുപരി, ടീമിൽ മികച്ചൊരു പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാൻ നെയ്മറുടെ സാന്നിധ്യത്തിന് സാധിക്കുമെന്നും ആഞ്ചലോട്ടി വ്യക്തമാക്കി. നെയ്മറുടെ കരിയറിലെ നാലാമത്തെ ലോകകപ്പാണിത്. നിലവിൽ 79 ഗോളുകളോടെ പെലെയെയും മറികടന്ന് ബ്രസീലിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് നെയ്മർ.

നെയ്മറിനൊപ്പം വിനീഷ്യസ് ജൂനിയർ, വണ്ടർ കിഡ് എൻഡ്രിക്, റഫീഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ ചേരുന്നതാണ് ബ്രസീലിന്‍റെ ആക്രമണനിര. മധ്യനിരയിൽ പരിചയസമ്പന്നനായ കാസിമിറോയ്ക്കൊപ്പം ബ്രൂണോ ഗിമാരസ്, ഫാബിഞ്ഞോ, പാക്വേറ്റ എന്നിവരും പ്രതിരോധത്തിൽ മാർക്വിഞ്ഞോസും ഗബ്രിയേൽ മഗൽഹേസും കോട്ടകെട്ടും. ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് ബ്രസീൽ മത്സരിക്കുന്നത്. മൊറോക്കോ, ഹെയ്തി, സ്കോട്ട്ലൻഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂൺ 14-ന് മൊറോക്കോയ്ക്കെതിരെയാണ് ബ്രസീലിന്‍റെ ആദ്യ പോരാട്ടം.

ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ സ്ക്വാഡ്:

ഗോൾകീപ്പർമാർ: അലിസൺ, എഡേഴ്സൺ, വെവർട്ടൺ.

പ്രതിരോധനിര: അലക്സ് സാൻഡ്രോ, ഡാനിലോ, ലിയോ പെരേര, ബ്രെമർ, ഇബാനസ്, വെസ്ലി, മാർക്വിഞ്ഞോസ്, ഗബ്രിയേൽ മഗൽഹേസ്, ഡഗ്ലസ് സാന്റോസ്.

മധ്യനിര: ബ്രൂണോ ഗിമാരസ്, കാസിമിറോ, ഡാനിലോ സാന്റോസ്, ഫാബിഞ്ഞോ, ലൂക്കാസ് പക്വേറ്റ.

ആക്രമണനിര: നെയ്മർ ജൂനിയർ, വിനീഷ്യസ് ജൂനിയർ, എൻഡ്രിക്, ഗബ്രിയേൽ മാർട്ടിനെല്ലി, ഇഗോർ തിയാഗോ, മാത്യൂസ് കുൻഹ, റഫീഞ്ഞ, ലൂയിസ് ഹെൻറിക്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക