പാരീസ്: ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടെ ബ്രസീലിയന്‍ താരം നെയ്മര്‍ ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മെയ്‌നില്‍ തിരിച്ചെത്തി. ഒരാഴ്ച വൈകിയാണ് നെയ്മര്‍ ടീമിനൊപ്പം പരിശീലനം തുടങ്ങിയത്. കഴിഞ്ഞ സീസണിനൊടുവില്‍ ടീം വിടുകയാണെന്ന് നെയ്മര്‍ വ്യക്തമാക്കിയിരുന്നു.

ട്രാന്‍സ്ഫര്‍ തുകയുടെ കാര്യത്തില്‍ ധാരണയില്‍ എത്താന്‍ കഴിയാതിരുന്നതോടെ ബാഴ്‌സയിലേക്ക് മടങ്ങാനുള്ള നെയ്മറുടെ കാത്തിരിപ്പ് നീളുകയാണ്. നെയ്മറിനൊപ്പം കിലിയന്‍ എംബാപ്പേയും പി എസ് ജി ക്യാന്പിലെത്തി.

2017ല്‍ 222 ദശലക്ഷം യൂറോയെന്ന ലോകറെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് നെയ്മറെ പിഎസ്ജി ബാഴ്‌സലോണയില്‍ നിന്ന് സ്വന്തമാക്കിയത്.