യൂറോപ്യന്‍ ലീഗിലെ മൂന്ന് മത്സരങ്ങളില്‍ നെയ്മറിന് കളിക്കാനാകില്ല. ചാമ്പ്യന്‍സ് ലീഗിനിടെ മാച്ച് ഒഫീഷ്യൽസിനെതിരെ നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കാണ് നടപടി.
പാരിസ്: പിഎസ്‌ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് വിലക്ക് ഏര്‍പ്പെടുത്തി യുവേഫ. യൂറോപ്യന്‍ ലീഗിലെ മൂന്ന് മത്സരങ്ങളില്‍ നെയ്മറിന് കളിക്കാനാകില്ല. ചാമ്പ്യന്‍സ് ലീഗിനിടെ മാച്ച് ഒഫീഷ്യൽസിനെതിരെ നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കാണ് നടപടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ അവസാന മിനിറ്റുകളില്‍ പിഎസ്‌ജി തോറ്റതിന് ശേഷം ഇന്‍സ്റ്റഗ്രാമിൽ നടത്തിയ രൂക്ഷ പരാമര്‍ശങ്ങളാണ് നടപടിയിലേക്ക് നയിച്ചത്.
പരുക്ക് കാരണം നെയ്മര്‍ ഈ മത്സരത്തിൽ കളിച്ചിരുന്നില്ല. ഈ സീസണില്‍ പിഎസ്‌ജി പുറത്തായതിനാൽ, അടുത്ത സീസണിലെ ആദ്യ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളാകും നെയ്മര്‍ക്ക് നഷ്ടമാവുക. പരുക്ക് കാരണം മൂന്ന് മാസം വിശ്രമത്തിലായിരുന്ന നെയ്മര്‍ കളിക്കളത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് യുവേഫയുടെ നടപടി.
ഫ്രഞ്ച് കപ്പ് ഫൈനലില്‍ ഇന്ന് പിഎസ്‌ജിക്കായി നെയ്മര്‍ കളിച്ചേക്കും.
