Asianet News MalayalamAsianet News Malayalam

എതിരാളികള്‍ ചിലെ, അര്‍ജന്റീന, പെറു; ലോകകപ്പ് യോഗ്യത മത്സരത്തിലുള്ള ബ്രസീലിയന്‍ ടീമിനെ നെയ്മര്‍ നയിക്കും

25 അംഗ ടീമില്‍ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ടീമിലെ ആറ് പേര്‍ ഇടം നേടി. പരിശീലകന്‍ ടിറ്റെയാണ് സ്‌ക്വാഡ് പുറത്തുവിട്ടത്. ചിലെ, അര്‍ജന്റീന, പെറു എന്നിവരാണ് ബ്രസീലിന്റെ എതിരാളികള്‍.
 

Neymar will lead Brazil for the world cup qualify matches
Author
Rio de Janeiro, First Published Aug 14, 2021, 3:26 PM IST

റിയോ ഡി ജനീറോ: അടുത്തമാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമിനെ നെയ്മര്‍ ക്യാപ്റ്റന്‍. 25 അംഗ ടീമില്‍ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ടീമിലെ ആറ് പേര്‍ ഇടം നേടി. പരിശീലകന്‍ ടിറ്റെയാണ് സ്‌ക്വാഡ് പുറത്തുവിട്ടത്. ചിലെ, അര്‍ജന്റീന, പെറു എന്നിവരാണ് ബ്രസീലിന്റെ എതിരാളികള്‍.

ഡാനി ആല്‍വസ്, റിച്ചാര്‍ലിസന്‍, മത്തേവുസ് കുന്‍ഹ, ബ്രൂണോ ഗ്വിമാറസ്, ക്ലോഡീന്യോ, ഗ്വിലര്‍മെ അരാന എന്നിവരാണ് ടിറ്റെയുടെ സ്‌ക്വാഡില്‍ ഇടം പിടിച്ചത്. തിയാഗോ സില്‍വ, മാര്‍ക്വിനോസ്, കാസിമെറോ, ഫാബീന്യോ, ലൂക്കാസ് പക്വേറ്റ, റോബര്‍ട്ടോ ഫിര്‍മിന്യോ, ഗബ്രിയേല്‍ ജെസ്യൂസ്, അലസിന്‍ ബക്കര്‍, എഡേഴ്‌സന്‍ തുടങ്ങിയ താരങ്ങളൊക്കെ ടീമിലുണ്ട്.

ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ടില്‍ ബ്രസീല്‍ തന്നെയാണ് മുന്നില്‍. എന്നാല്‍ അര്‍ജന്‍ന്റീനക്കെതിരായ മത്സരം ബ്രസീലിന് അഭിമാന പോരാട്ടമാണ്. കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയോടേറ്റ തോല്‍വിക്ക് ചെറുതായെങ്കിലും മറുപടി നല്‍കേണ്ടതുണ്ട്.

അടുത്ത മാസം അഞ്ചിനാണ് അര്‍ജന്റീനക്കെതിരായ മത്സരം. ബ്രസീലിലാണ് മത്സരം. അതിന് മുമ്പ് രണ്ടിന് ബ്രസീല്‍ ചിലെയെ നേരിടും. ഒമ്പതിനാണ് പെറുവിനെതിരായ മത്സരം.

Follow Us:
Download App:
  • android
  • ios