സാവോപോളോ: ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറുടെ മാതാവ് നദീന്‍ ഗോണ്‍സാലവസിന് പുതിയ ബോയ് ഫ്രണ്ട്  ഇരുപത്തിമൂന്നു വയസു മാത്രം പ്രായമുള്ള മോഡലായ തിയാഗോ റാമോസുമൊത്തുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ നദീൻ ഷെയർ ചെയ്തത്. ചിത്രത്തിന്  കമൻറുമായി നെയ്മറും രംഗത്തെത്തിയിട്ടുണ്ട്.

നെയ്മറുടെ അമ്മയും തിയാഗോയും ഒന്നിച്ചുനില്‍ക്കുന്ന പടം ഇന്‍സ്റ്റഗ്രാമിലിട്ട് നദീന്‍ ഇങ്ങനെ കുറിച്ചു  ‘ചിലയിടങ്ങളിൽ ജീവിക്കുമ്പോൾ അതു വിശദീകരിക്കാൻ പോലുമാകില്ലെന്നാണ്’. ‘വിശദീകരിക്കാൻ ആകാത്തതെന്ന്’ തിയാഗോ റാമോസ് ഇതിനു മറുപടി നൽകി. നെയ്മറും തരത്തിന്റെ അച്ഛനും ഇതിനോട് സന്തോഷത്തോടെയാണ് പ്രതികരിച്ചത്.

“എല്ലായ്പ്പോഴും സന്തോഷത്തോടെ ഇരിക്കുക, വളരെയധികം സ്നേഹം” എന്നാണ് നെയ്മർ ഇതിനു കമന്‍റായി കുറിച്ചത്. തിയാഗോ റാമോസിനും അദ്ദേഹവുമായുള്ള അമ്മയുടെ ബന്ധത്തിനും നെയ്മറുടെ വീട്ടിൽ സ്വീകാര്യതയുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. കയ്യടിക്കുന്നതും കൈകൂപ്പുന്നതുമായ സ്മൈലികൾ ഇട്ടാണ് നെയ്മറുടെ അച്ഛൻ ഈ ചിത്രത്തോടു പ്രതികരിച്ചത്.

നെയ്മറുടെ ഇരുപത്തിയെട്ടാം പിറന്നാളിന് തിയാഗോ റാമോസ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. അതേ സമയം നെയ്മർക്ക് തന്നേക്കാൾ പ്രായം കുറഞ്ഞ ഒരുത്തനെ രണ്ടാനച്ഛനായി ലഭിച്ചു എന്ന രീതിയിലാണ് സോഷ്യൽ മീഡിയയില്‍ വാര്‍ത്ത വൈറലാകുന്നത്.