പ്രീമിയര്‍ ലീഗിൽ ടോട്ടത്തിനെതിരായ മത്സരത്തിലായിരുന്നു കാന്‍റേയ്ക്ക് പരിക്കേറ്റത്. റഷ്യയിലെ ഫ്രാൻസിന്‍റെ ലോകകപ്പ് നേട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ച താരമാണ് കാന്‍റേ
പാരീസ്: ഫ്രാൻസിന്റെ സൂപ്പര്‍ താരം എൻകോളോ കാന്‍റെയ്ക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകൾ. കാലിലെ മസിലിന് പരിക്കേറ്റ കാന്‍റേ മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകൾ. പ്രീമിയര്‍ ലീഗിൽ ടോട്ടത്തിനെതിരായ മത്സരത്തിലായിരുന്നു കാന്‍റേയ്ക്ക് പരിക്കേറ്റത്. റഷ്യയിലെ ഫ്രാൻസിന്‍റെ ലോകകപ്പ് നേട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ച താരമാണ് കാന്‍റേ.
ലോകകപ്പ് നിലനിര്‍ത്താനിറങ്ങുന്ന ഫ്രാൻസിന് താരത്തിന്റെ പരിക്ക് കനത്ത തിരിച്ചടിയാവും. ഗ്രൂപ്പ് ഡിയില്‍ ഡെന്‍മാര്‍ക്ക്, ടുണീഷ്യ, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്ക് ഒപ്പമാണ് ഫ്രാന്‍സ്. നേരത്തെ, അര്‍ജന്റീന താരങ്ങളായ പൗളോ ഡിബാലയ്ക്കും എയ്ഞ്ചല്‍ ഡി മരിയയുടെയും പരിക്കേറ്റിരുന്നു. ലോകകപ്പിന് മുമ്പ് ഇരുവരും കളിക്കളത്തില്‍ തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഖത്തറില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്‍റീന ആരാധകരെ തൃപ്തിപ്പെടുത്തില്ല.
സൂപ്പര്‍താരം ലിയോണല്‍ മെസി ഖത്തറിലേത് തന്‍റെ അവസാന ലോകകപ്പ് ആണെന്ന് ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ 2014ല്‍ കൈയെത്തും ദൂരെ വഴുതിയപ്പോയ സുവര്‍ണ നേട്ടം അവരുടെ മിശിഹായ്ക്ക് വേണ്ടി നേടിയെടുക്കണണെന്നുള്ള വാശിയിലാണ് അര്‍ജന്‍റീനയുടെ താരങ്ങള്‍.
സ്കലോണി എന്ന പരിശീലകന് കീഴില്‍ കോപ്പയും ഫൈനലിസിമയുമയും നേടി ഏറെ കാലമായി തോല്‍വിയറിയാതെയാണ് അര്‍ജന്‍റീനയുടെ കുതിപ്പ്. ഖത്തര്‍ ലോകകപ്പ് ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ബ്രസീലിലും ഏറെ പ്രതീക്ഷയാണ് പകരുന്നത്. ലോകകപ്പിലെ തന്നെ ഏറ്റവും ശക്തമായ ആക്രമണ നിരയാണ് ബ്രസീലിന്‍റേത്. നെയ്മറുടെ നേതൃത്വത്തിലുള്ള കാനറികളുടെ മുന്നേറ്റ നിര ഖത്തറില്‍ ഗോള്‍ മേളം തീര്‍ക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷകള്‍.
ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും
ഗ്രൂപ്പ് എ
ഖത്തര്‍
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്
ഗ്രൂപ്പ് സി
അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ
ഗ്രൂപ്പ് ഇ
ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക
ഗ്രൂപ്പ് എഫ്
ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ
ഗ്രൂപ്പ് ജി
ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന
