Asianet News MalayalamAsianet News Malayalam

പ്രതിരോധം കടുപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്; നിഷു കുമാർ ടീമില്‍

വൈവിധ്യതയുള്ള ഫുൾ ബാക്കായ നിഷു   അണ്ടർ 19, അണ്ടർ 23, സീനിയർ തലങ്ങളിൽ ഇന്ത്യൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.  2018 ൽ അദ്ദേഹം സീനിയർ ടീമിലെത്തി. ജോർദാനെതിരായ അരങ്ങേറ്റ മത്സരത്തിൽ നിഷു കുമാർ ഇന്ത്യക്കായി ഒരു ഗോളും നേടി.

Nishu Kumar Joins Kerala Blasters
Author
Kochi, First Published Jul 22, 2020, 6:43 PM IST

കൊച്ചി: ആരാധകരുടെ കാത്തിരുപ്പ് വെറുതെയായില്ല, രാജ്യത്തെ ഏറ്റവും മികച്ച ഫുൾ ബാക്കുകളിൽ ഒരാളായ നിഷു കുമാറിനെ ടീമിലെത്തിച്ച്‌ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിര ശക്തമാക്കി. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം കടുക്കുമെന്നുറപ്പായി. നാല് വർഷത്തേക്കാണ് കരാർ.

ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ 22 കാരനായ നിഷു കുമാര്‍ പതിനൊന്നാം വയസിൽ ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലാണ് തന്റെ ഫുട്ബോൾ യാത്ര ആരംഭിച്ചത്. 2011ൽ നിഷു കുമാര്‍ എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമിയിലെത്തി. നാലു വർഷത്തെ പരിശീലനത്തിനുശേഷം  2015ൽ ബെംഗളൂരു എഫ്‌സിയുമായി കരാറൊപ്പിട്ടത് നിഷു കുമാറിന്റെ കരിയറിലെ വഴിത്തിരിവായി.  

2015ൽ ബിഎഫ്‌സിയിലെത്തിയ നിഷു കുമാർ ക്ലബ്ബിനായി 70 ൽ അധികം മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. 2018-19 ൽ ബെംഗളൂരു എഫ്‌സി ഐ‌എസ്‌എൽ കിരീടം നേടുമ്പോൾ ടീമിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ രണ്ട് ഐ‌എസ്‌എൽ സീസണുകളിൽ ബി‌എഫ്‌സി പ്രതിരോധത്തിൽ നിഷു കുമാർ സുപ്രധാന പങ്കുവഹിച്ചു. കൂടാതെ ഓരോ സീസണിലും ഒരു ഗോൾ നേടുകയും ശരാശരി 70ശതമാനം പാസ് കൃത്യത നിലനിർത്തുകയും ചെയ്തു.

വൈവിധ്യതയുള്ള ഫുൾ ബാക്കായ നിഷു   അണ്ടർ 19, അണ്ടർ 23, സീനിയർ തലങ്ങളിൽ ഇന്ത്യൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.  2018 ൽ അദ്ദേഹം സീനിയർ ടീമിലെത്തി. ജോർദാനെതിരായ അരങ്ങേറ്റ മത്സരത്തിൽ നിഷു കുമാർ ഇന്ത്യക്കായി ഒരു ഗോളും നേടി.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഭാഗമായിക്കൊണ്ട് ഈ ഫുട്‌ബോൾ യാത്രയിൽ ഒരു പുതിയ വെല്ലുവിളി സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന് നിഷു കുമാര്‍ പറഞ്ഞു. ക്ലബിനായി ഞാൻ എന്റെ പരമാവധി നൽകും. നിരവധി ട്രോഫികൾ ഒരുമിച്ച് നേടാമെന്നും ഈ വർഷങ്ങളിലുടനീളം ക്ലബിനൊപ്പം ഉണ്ടായിരുന്ന എല്ലാ ആരാധകർക്കും  സന്തോഷം നൽകാൻ സാധിക്കുമെന്നും  ഞാൻ പ്രതീക്ഷിക്കുന്നു.   ദൈവത്തിന്റെ സ്വന്തം നാട്ടിൽ ക്ലബിന്റെ എക്കാലത്തെയും അഭിമാനവും, ഹൃദയത്തുടിപ്പുമായ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുന്നിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇനിയെന്നും യെല്ലോ..." നിഷു കുമാർ പറഞ്ഞു.

 ക്ലബ്ബിൽ ചേർന്നതിന് നിഷുവിനെ അഭിനന്ദിക്കുന്നുവെന്ന് ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. തനിക്കും ക്ലബിനുമായി കൂടുതൽ ഉയരങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനാണ് നിഷു. അദ്ദേഹത്തിന്റെ അഭിലാഷം സാക്ഷാത്കരിക്കുന്നതിനും  അദ്ദേഹത്തിന്റെ പൊസിഷനിൽ,  ദേശീയ ടീമിൽ ഒരു മുൻഗണനയായി മാറാൻ പര്യാപ്തമായ മാർഗ്ഗ നിർദ്ദേശങ്ങൾനൽകി മുന്നോട്ട് നയിക്കുന്നതിനും ഞാൻ ശ്രദ്ധനൽകും. അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയതിൽ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്”. സ്കിൻകിസ് കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios