ജൂണ്‍ ആറിന് കൊല്‍ക്കത്തയില്‍ കുവൈറ്റിനെതിരെയും 11ന് ദോഹയില്‍ ഖത്തറിനെതിരെയുമാണ് ഇന്ത്യ യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നത്.

കൊല്‍ക്കത്ത: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് പുറത്ത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി മെയ് 10 മുതല്‍ ഭുവനേശ്വറില്‍ നടക്കുന്ന പരിശീലന ക്യാംപിലേക്ക് തെരഞ്ഞെടുത്ത 26 അംഗ ടീമില്‍ നിന്നാണ് സഹല്‍ പുറത്തായത്.അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ എക്സിലൂടെ ടീം ലിസ്റ്റ് പുറത്തുവിട്ടത്.

ജൂണ്‍ ആറിന് കൊല്‍ക്കത്തയില്‍ കുവൈറ്റിനെതിരെയും 11ന് ദോഹയില്‍ ഖത്തറിനെതിരെയുമാണ് ഇന്ത്യ യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നത്.സുനില്‍ ഛേത്രി തന്നെയാണ് ടീമിനെ നയിക്കുന്നത്. സഹലിന് പുറമെ അനിരുദ്ധ് ഥാപ്പ, സുഭാശിഷ് ബോസ് എന്നിവരും ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഖത്തറിനും കുവൈറ്റിനും പുറമെ അഫ്ഗാനിസ്ഥാന്‍ കൂടിയുള്ള ഗ്രൂപ്പ് എയില്‍ നിലവില്‍ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

അര്‍ജന്‍റൈൻ സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാന്‍ തന്ത്രമൊരുക്കി സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള

ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് അടുത്ത റൗണ്ടിലെത്താനാവു.മാര്‍ച്ചില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റത് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരുന്നു.ഇതോടെ സ്റ്റിമാക്കിനെ പരിശീലക സ്ഥാനത്തു നിന്ന് നീക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഏപ്രില്‍ നാലിന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സ്റ്റിമാക്കിനെ യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയാവുന്നതുവരെ തുടരാന്‍ അനുവദിക്കുകയായിരുന്നു.

ഗോൾ കീപ്പർമാർ:ഗുർപ്രീത് സിംഗ് സന്ധു,അമരീന്ദർ സിംഗ്,

ഡിഫൻഡർമാർ:നിഖിൽ പൂജാരി,റോഷൻ സിംഗ് നൗറെം, ലാൽചുങ്‌നുംഗ,അമേ ഗണേഷ് റണവാഡെ,നരേന്ദർ മുഹമ്മദ് ഹമ്മദ്,ജയ് ഗുപ്ത.

മിഡ്ഫീൽഡർമാർ: ബ്രാൻഡൻ ഫെർണാണ്ടസ്, മുഹമ്മദ് യാസിർ,എഡ്മണ്ട് ലാൽറിൻഡിക,ഇമ്രാൻ ഖാൻ,ജീക്‌സൺ സിംഗ്, വിബിൻ മോഹനൻ, രാഹുൽ കണ്ണോളി പ്രവീൺ, മഹേഷ് സിംഗ് നൗറെം, സുരേഷ് സിംഗ് വാങ്ജാം, നന്ദകുമാർ ശേഖർ, ഐസക് വൻലാൽറുഅത്ഫെല.

ഫോര്‍വേര്‍ഡുകള്‍: സുനിൽ ഛേത്രി,റഹീം അലി,ജിതിൻ എം.എസ്,ഡേവിഡ് ലാൽലൻസംഗ, പാർത്ഥിബ് ഗോഗോയ്,ലാൽറിൻസുവാല ഹവ്നർ.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക