ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഒന്നാമത്. ടൂര്‍ണമെന്റിലെ പുതുമുഖക്കാരായ ഹൈദരാബാദ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് മറികടന്നത്. 86ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മാക്‌സിമിലിയാനോ ബറൈറോ ഗോളാക്കി മാറ്റുകയായിരുന്നു. 

കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലായിരുന്നു ഹൈദരാബാദ്. എന്നാല്‍ അതേ പ്രകടനം ആവര്‍ത്തിക്കാനായില്ല. ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ നോര്‍ത്ത് ഈസ്റ്റിനായി. നോര്‍ത്ത് ഈസ്റ്റ് ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല.  

നാലു മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റാണ് നോര്‍ത്ത് ഈറ്റിനുള്ളത്. നാല് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം നേടിയിട്ടുള്ള ഹൈദരാബാദ് ഒമ്പതാം സ്ഥാനത്താണ്. നാളെ മുംബൈ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ എഫ് സി ഗോവയെ നേരിടും.