Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍ ആദ്യപാദ സെമി: ഒന്നാം പകുതിയില്‍ ബംഗളൂരുവിനെതിരെ നോര്‍ത്ത് ഈസ്റ്റ് മുന്നില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമി ഫൈനല്‍ ആദ്യ പാദത്തിന്റെ ഒന്നാം പകുതിയില്‍ ബംഗളൂരു എഫ്‌സിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മുന്നില്‍. നോര്‍ത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 45 മിനിറ്റ് പൂര്‍ത്തിയാകുമ്പോള്‍ ആതിഥേയര്‍ ഒരു ഗോളിന് മുന്നിലാണ്.

North East United leading against Bengaluru FC in ISL
Author
Guwahati, First Published Mar 7, 2019, 8:33 PM IST

ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമി ഫൈനല്‍ ആദ്യ പാദത്തിന്റെ ഒന്നാം പകുതിയില്‍ ബംഗളൂരു എഫ്‌സിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മുന്നില്‍. നോര്‍ത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 45 മിനിറ്റ് പൂര്‍ത്തിയാകുമ്പോള്‍ ആതിഥേയര്‍ ഒരു ഗോളിന് മുന്നിലാണ്. 20ാം മിനിറ്റില്‍ റെഡീം ലാങ്ങാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ നേടിയത്. 

57 ശതമാനവും പന്ത് നോര്‍ത്ത് ഈസ്റ്റിന്റെ കാലിലായിരുന്നു. ഇരു ടീമുകളും രണ്ട് തവണ ഗോള്‍ ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തു. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് ഒരു ഷോട്ട് ഗോള്‍ വര കടത്തുകയായിരുന്നു. ഒഗ്‌ബെഷെയാണ് ഗോളിന് സഹായം നല്‍കിയത്. 

Follow Us:
Download App:
  • android
  • ios