ഗുവാഹത്തി: ഗുവാഹത്തിയിലെ ഐഎസ്എൽ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന് നിറഞ്ഞ ഗ്യാലറിക്ക് മുമ്പില്‍ പന്ത് തട്ടാം. ബുധനാഴ്ചത്തെ നോര്‍ത്ത് ഈസറ്റ് -ബെംഗളുരു മത്സരം കാണാന്‍ കാണികളെ പ്രവേശിപ്പിക്കും. എന്നാല്‍ പതിവ് സമയമായ 7.30ന് പകരം ആറ് മണിക്കായിരിക്കും കിക്കോഫ്.

നാലു മണി മുതല്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കുമെന്ന് ഐഎസ്എല്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താന്‍ തീരുമാനിച്ചത്.

പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഗുവാഹത്തിയിൽ നടത്താനിരുന്ന ഐഎസ്എൽ മത്സരം മാറ്റിവച്ചിരുന്നു. എന്നാല്‍ അസമില്‍ സ്ഥിതിഗതികള്‍ പൊതുവെ ശാന്തമായതും പകല്‍ കര്‍ഫ്യൂ പിന്‍വലവിച്ചതുമാണ് സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കാന്‍ കാരണം