ഇന്ന് രാത്രി 10.30-ന് നടക്കുന്ന ഫുട്ബോൾ നോക്കൗട്ട് മത്സരത്തിൽ ആഫ്രിക്കൻ ടീമായ ഐവറി കോസ്റ്റ് നോർവെയെ നേരിടും. ചരിത്രത്തിലാദ്യമായാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്.
ഡാലസ്: ഇന്ന് നടക്കുന്ന നോക്കൗട്ടിൽ നോർവെയെ നേരിടാൻ ആഫ്രിക്കൻ വമ്പന്മാരായ ഐവറി കോസ്റ്റ് ഇറങ്ങുന്നു. രാത്രി 10.30 നാണ് മത്സരം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഫ്രാൻസിനോട് തോൽവി ഏറ്റുവാങ്ങിയെങ്കിലും തങ്ങളുടെ പ്രധാന ടൈഹാരങ്ങളെയെല്ലാം പുറത്തിരുത്തിയാണ് അന്ന് നോർവെ ഇറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇറാഖിനോടും സെനഗലിനോടും ജയിച്ചാണ് ഹാളണ്ടും സംഘവും നോക്കൗട്ടിൽ എത്തുന്നത്. ഇറാഖിനെ 4-1 എന്ന മാർജിനിലും സെനഗലിനെ 3 -2 എന്ന മാർജിനിലുമാണ് നോർവേ തോല്പിച്ചത്.
അതേസമയം കുറൊസാവോയെയും ഇക്വഡോറിനെയും തോൽപിച്ചാണ് ഐവറി കോസ്റ്റ് നോക്കൗട്ടിൽ എത്തിയിരിക്കുന്നത്. ജർമനിയോട് മാത്രമാണ് ഗ്രൂപ് ഘട്ടത്തിൽ ഐവറി കോസ്റ്റ് പരാജയപ്പെട്ടത്. ഇന്ന് പത്തരയ്ക്ക് നോർവേയെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ആഫ്രിക്കൻ വമ്പന്മാരും ലക്ഷ്യം വയ്ക്കുന്നില്ല.
ഫുട്ബോൾ ചരിത്രത്തിൽ ഇതാദ്യമായാണ് ഐവറി കോസ്റ്റും നോർവേയും ഒരു അന്താരാഷ്ട്ര മത്സരത്തിൽ നേർക്കുനേർ വരുന്നത്.ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഐവറി കോസ്റ്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇക്വഡോറിനെയും ക്യുറാസാവോയെയും പരാജയപ്പെടുത്തി മികച്ച ഫോമിലാണ് എമേഴ്സ് ഫായെ പരിശീലിപ്പിക്കുന്ന ഐവറി കോസ്റ്റ് വരുന്നത്. ആദ്യമായി ലഭിച്ച നോക്കൗട്ട് അവസരം ചരിത്രവിജയമാക്കി മാറ്റി പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യാനുറച്ചാകും നായകൻ ഫ്രാങ്ക് കെസ്സിയും സംഘവും ഇന്ന് ബൂട്ട് കെട്ടുക. ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡ് നയിക്കുന്ന മധ്യനിരയും മുന്നേറ്റത്തിൽ ഹാളണ്ടിന്റെ സാനിധ്യവുമാണ് നോർവേയുടെ ഏറ്റവും വലിയ കരുത്ത്. ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ ഹാളണ്ട് നാല് ഗോളുകളുമായി പട്ടികയിലുണ്ട്.



