ഒകാംപോസിന്റെ ഗോളില്‍ ടീം ലീഡെടുക്കുന്നു. എന്നാല്‍ നിശ്ചിത സമയത്തിന്റെ അവസാനം സെവിയ്യ ഗോളിക്ക് പരുക്കേറ്റു. സെവിയ്യ ആകെയുള്ള അഞ്ച് സബ്സ്റ്റിട്യൂഷനുകളും നടത്തിക്കഴിഞ്ഞിരുന്നു.

മാഡ്രിഡ്: ലാ ലിഗയില്‍ അവിസ്മരണീയ പ്രകടനവുവായി സെവിയ്യ താരം ലൂകാസ് ഒകാംപോസ്. ഐബറിനെതിരായ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം ടീമിനെ മുന്നിലെത്തിച്ച ഒകാംപോസ് ഓര്‍ക്കപ്പെടുന്നത് മറ്റൊരു സംഭവത്തിലൂടെയാണ്.

അതിങ്ങനെ, ഓകംപോസിന്റെ ഗോളില്‍ ടീം ലീഡെടുക്കുന്നു. എന്നാല്‍ നിശ്ചിത സമയത്തിന്റെ അവസാനം സെവിയ്യ ഗോളിക്ക് പരുക്കേറ്റു. സെവിയ്യ ആകെയുള്ള അഞ്ച് സബ്സ്റ്റിട്യൂഷനുകളും നടത്തിക്കഴിഞ്ഞിരുന്നു. ഇതോടെ അര്‍ജന്റൈന്‍ താരം കീപ്പറുടെ വേഷമണിയുന്നു. ഒരാള്‍ കുറഞ്ഞതോടെ ഐബര്‍ പ്രത്യാക്രമണം കടുപ്പിച്ചു. 

Scroll to load tweet…

ഐബര്‍ ഗോള്‍ കീപ്പറും സെവ്വിയ്യയുടെ ബോക്‌സില്‍. 100ാം മിനിറ്റില്‍ സെവിയ്യ ഗോള്‍മുഖത്ത് എത്തിയ എതിര്‍ ഗോള്‍കീപ്പറുടെ ഗോളൊന്നുറപ്പിച്ച ഷോട്ട് ഒകാംപോസ് തടുത്തിടുന്നു. അധികം വൈകാതെ റഫറിയുടെ അവസാന വിസില്‍. സെവിയ്യക്ക് മൂന്ന് പോയിന്റ്. ഒകാംപോസിന് മാസ് ഹീറോ പരിവേഷവും. വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…