ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സിക്ക് ജയം. ജംഷഡ്പൂര്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഒഡീഷ തകര്‍ത്തത്. അരിഡാനെ സാന്റാനയുടെ ഇരട്ട ഗോളുകളാണ് ഒഡീഷയ്ക്ക് ജയമൊരുക്കിയത്. എയ്‌റ്റോര്‍ മോണ്‍റോയുടെ വകയായിരുന്നു ജംഷഡ്പൂരിന്റെ ഏകഗോള്‍.  

മത്സരത്തിന്റെ 28ാം മിനിറ്റിലായിരുന്നു ഒഡീഷയുടെ ആദ്യ ഗോള്‍. എന്നാല്‍ 10 മിനിറ്റുകള്‍ക്ക് ശേഷം മോണ്‍റോയ് പെനാല്‍റ്റിയിലൂടെ ജംഷഡ്പൂര്‍ ഒപ്പമെത്തി. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് പെനാല്‍റ്റിയിലൂടെ ഒഡീഷ് ലീഡുയര്‍ത്തുകയായിരുന്നു. പിന്നീട് ലഭിച്ച അവസരങ്ങളാവട്ടെ ഇരുവര്‍ക്കും മുതലാക്കാനായില്ല. 

ജയത്തോടെ ഒഡീഷ ആറാം സ്ഥാനത്തെത്തി. 10 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റാണ് അവര്‍ക്കുള്ളത്. ജംഷഡ്പൂര്‍ നാലാമതാണ്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ജംഷഡ്പൂര്‍ 13 പോയിന്റുമായി നാലാം സ്ഥാനത്താണ്.