ചെന്നൈ: ഐഎസ്എല്ലില്‍ ഒഡിഷ് എഫ്‌സിയെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്‌സി. ആവേശപ്പോരാട്ടത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു നാലു ഗോളുകളും.

51-ാം മിനിറ്റില്‍ നെരിജൂസ് വാല്‍സ്കിസിലൂടെ ചെന്നൈയിനാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ മൂന്ന് മിനിറ്റിനകം ക്സിസ്കോ ഹെര്‍ണാണ്ടസിലൂടെ ചെന്നൈയിന്‍ ഒപ്പമെത്തി. 71-ാം മിനിറ്റില്‍ വാല്‍സ്കിസിലൂടെ ചെന്നൈയിന്‍ വീണ്ടും ലീഡെടുത്തുവെങ്കിലും 82-ാം മിനിറ്റില്‍ അരിഡെയ്ന്‍ സന്റാനയിലൂടെ ഒഡീഷ വീണ്ടും സമനില പിടിച്ചു.

സമനിലയോടെ ചെന്നൈ പോയന്റ് പട്ടികയില്‍ അഞ്ച് പോയന്റുമായി എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തുടര്‍ച്ചയായ മൂന്നാം സമനില വഴങ്ങിയ ഒഡീഷ ആറ് പോയന്റുമായി ആറാം സ്ഥാനത്താണ്.