Asianet News MalayalamAsianet News Malayalam

താല്‍ക്കാലികമല്ല; ഒലേ സോള്‍ഷെര്‍ ഇനി യുനൈറ്റഡിന്റെ സ്ഥിരം പരിശീലകന്‍

ഡിസംബറില്‍ ഹോസെ മൗറീഞ്ഞോയെ പുറത്താക്കിയതിന് ശേഷം , ഇടക്കാല പരിശീലകനായി ചുമതലയേറ്റ സോള്‍ഷെറിന് കീഴില്‍ ക്ലബ്ബ് മികച്ച പ്രകടനം നടത്തിയതോടെയാണ് തീരുമാനം.

Ole Gunnar Solskjaer confirmed as Manchester United manager
Author
London, First Published Mar 28, 2019, 6:13 PM IST

മാഞ്ചസ്റ്റര്‍: ഒലേ സോള്‍ഷെറിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ടീമിന്‍റെ പരിശീലകനായി സ്ഥിരപ്പെടുത്തി. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍.ഡിസംബറില്‍ ഹോസെ മൗറീഞ്ഞോയെ പുറത്താക്കിയതിന് ശേഷം , ഇടക്കാല പരിശീലകനായി ചുമതലയേറ്റ സോള്‍ഷെറിന് കീഴില്‍ ക്ലബ്ബ് മികച്ച പ്രകടനം നടത്തിയതോടെയാണ് തീരുമാനം.

സോള്‍ഷേറിന് കീഴില്‍ കളിച്ച 19 മത്സരങ്ങളില്‍ 14ലും യുണൈറ്റഡ് ജയിച്ചിരുന്നു. പോള്‍ പോഗ്ബ അടക്കമുള്ള പ്രമുഖ താരങ്ങളുടെ പിന്തുണയും സോള്‍ഷെറിന് നേട്ടമായി. 46കാരനായ സോള്‍ഷേര്‍ , 11 സീസണില്‍ യുനൈറ്റഡിനായി കളിച്ചിട്ടുമുണ്ട്.

ഫുട്ബോളിലെത്തിയതിന് ശേഷം താന്‍ ഏറ്റവും അധികം സ്വപ്നം കണ്ട പദവിയിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് സോള്‍ഷേര്‍ പ്രതികരിച്ചു. പ്രീമിയര്‍ ലീഗിൽ നിലവില്‍ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്.

Follow Us:
Download App:
  • android
  • ios