മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുമെന്ന പേടിയില്ലെന്ന് ഒലേ സോള്‍ഷയര്‍. അതേസമയം മാഞ്ചസ്റ്റര്‍ ആരാധകര്‍ തന്നെ വില്ലനായി കാണില്ലെന്ന് ടോട്ടനം പരിശീലകന്‍ ഹോസെ മൗറീഞ്ഞോ പറഞ്ഞു. യുണൈറ്റഡ് - ടോട്ടനം മത്സരത്തിന് മുന്‍പാണ് പരിശീലകരുടെ പ്രതികരണം. രാത്രി ഒരു മണിക്കാണ് മത്സരം. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 1988ന് ശേഷം ക്ലബ്ബിന്റെ ഏറ്റവും മോശം തുടക്കമാണ് മാഞ്ചസ്റ്ററിന്റേത്. മാര്‍ച്ചില്‍ സോള്‍ഷെയര്‍ ചുമതലയേറ്റെടുത്തശേഷമുള്ള 22 മത്സരങ്ങളില്‍ 26 പോയിന്റ് മാത്രമാണ് യുണൈറ്റഡിന് നേടാനായത്. ജയമില്ലാതെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ക്ക് പിന്നാലെ വിമര്‍ശനം ശക്തമാകുമ്പോഴും ആശങ്കകള്‍ ഇല്ലെന്നാണ് സോള്‍ഷെയറിന്റെ പ്രതികരണം

യുണൈറ്റഡ് പരിശീലക സ്ഥാനത്തുനിന്ന് ഒരു വര്‍ഷം മുന്‍പ് പുറത്താക്കപ്പെട്ട മൗറീഞ്ഞോ ടോട്ടനം പരിശീലകനായി തിരിച്ചെത്തുമ്പോള്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഹൃദ്യമായ സ്വീകരണം പ്രതീക്ഷിക്കാമെന്നും സോള്‍ഷെയര്‍ പറഞ്ഞു.