അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍ നേട്ടത്തില്‍ ലിയോണല്‍ മെസി വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് പിന്നില്‍. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ താജികിസ്ഥാനെതിരെ ഒരു ഗോള്‍ നേടിയതോടെയാണ് ഛേത്രി വീണ്ടും മുന്നിലെത്തിയത്.

അഹമ്മദാബാദ്: അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍ നേട്ടത്തില്‍ ലിയോണല്‍ മെസി വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് പിന്നില്‍. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ താജികിസ്ഥാനെതിരെ ഒരു ഗോള്‍ നേടിയതോടെയാണ് ഛേത്രി വീണ്ടും മുന്നിലെത്തിയത്. മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയതോടെ ഛേത്രിയുടെ ഗോള്‍ നേട്ടം 70 ആയി. അര്‍ജന്റീന ജേഴ്‌സിയില്‍ മെസിക്ക് 68 ഗോളുകളാണുള്ളത്. 

നിലവില്‍ സജീവമായി ഫുട്‌ബോള്‍ കളിക്കുന്നവരില്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഇനി ഛേത്രിക്ക് മുന്നിലുള്ളത്. 88 ഗോളുകള്‍ ക്രിസ്റ്റിയാനോയുടെ പേരിലുണ്ട്. ഛേത്രി രണ്ട് ഗോള്‍ നേടിയെങ്കിലും മത്സരത്തില്‍ ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരജയപ്പെട്ടു. ഒരു പനേങ്ക പെനാല്‍റ്റി കിക്കിലൂടെയാണ് ചേത്രി ആദ്യ ഗോള്‍ നേടിയത്. ഗോളിന്റെ വീഡിയോ കാണാം... 

Scroll to load tweet…
Scroll to load tweet…