Asianet News MalayalamAsianet News Malayalam

ട്വിറ്ററിലും മെസ്സി തന്നെ "GOAT" എന്ന് പഠനം

ട്വിറ്ററില്‍ GOAT എന്ന വാക്കോ ഇമോജിയോ ഉപയോഗിച്ച് ട്വീറ്റ് ചെയ്ത നാലു ലക്ഷത്തോളം ട്വീറ്റുകള്‍ പഠനവിധേയമാക്കിയ ശേഷമാണ് സമൂഹമാധ്യമങ്ങളിലും മെസ്സിയാണ് എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമെന്ന പഠനം പുറത്തുവിട്ടത്.

Online study reveals who fans consider to be the GOAT
Author
milan, First Published Jun 25, 2021, 10:35 PM IST

സൂറിച്ച്: യൂറോ കപ്പില്‍ അഞ്ച് ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ ഒന്നാമനായി റെക്കോര്‍ഡ‍ിട്ടെങ്കിലും സമൂഹമാധ്യമമായ ട്വിറ്ററില്‍ അര്‍ജന്‍റീനയുടെ ലിയോണല്‍ മെസ്സി തന്നെയാണ് GOAT(Greatest of All Time) എന്ന് പഠനം. ഓണ്‍ലൈന്‍ ഗാംബ്ലിംഗ് സൈറ്റായ OGUS ആണ്  ട്വിറ്ററില്‍ കൂടുതല്‍ പേരും എക്കാലത്തെയും മികച്ചവരായി ഏതൊക്കെ കായിക താരങ്ങളെയാണ് വിശേഷിപ്പിക്കുന്നതെന്ന് കണ്ടെത്താനായി പഠനം നടത്തിയത്.

ട്വിറ്ററില്‍ GOAT എന്ന വാക്കോ ഇമോജിയോ ഉപയോഗിച്ച് ട്വീറ്റ് ചെയ്ത നാലു ലക്ഷത്തോളം ട്വീറ്റുകള്‍ പഠനവിധേയമാക്കിയ ശേഷമാണ് സമൂഹമാധ്യമങ്ങളിലും മെസ്സിയാണ് എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമെന്ന പഠനം പുറത്തുവിട്ടത്. മെസ്സിയുടെ പേരിനോട് ചേര്‍ത്താണ് ഏറ്റവും കൂടുതല്‍ പേര്‍ GOAT എന്ന ഹാഷ് ടാഗോ ഇമോജിയോ ഉപയോഗിച്ചിരിക്കുന്നത്. 20.94 ശതമാനം പേരാണ് മെസ്സിയെ GOAT ആയി വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തിട്ടുള്ളത്. ഫുട്ബോള്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ GOAT ആയി വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തത് 11.09 ശതമാനം പേരാണ്.

റഗ്ബി താരം ടോം ബ്രാഡി(10.56%), ബാസ്കറ്റ് ബോള്‍ താരം ബില്‍ റസല്‍(5.40%) എന്നിവരാണ് മെസ്സിക്കം ക്രിസ്റ്റ്യാനോക്കും പിന്നിലുള്ളത്. ടെന്നീസ് താരങ്ങളില്‍ റോജര്‍ ഫെഡററെയും(2.06%), ക്രിക്കറ്റ് താരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും(0.78%) പേരാണ് GOAT ആയി വിശേഷിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios