റോം: ​ഇ​റ്റാ​ലി​യ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പൗ​ളോ റോ​സി (64) അ​ന്ത​രി​ച്ചു. ഇ​റ്റാ​ലി​യ​ൻ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. അ​തേ​സ​മ​യം, മ​ര​ണ​കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 

1982ലെ ​ഇ​റ്റ​ലി​യു​ടെ ലോ​ക​ക​പ്പ് ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ണ് പൗ​ളോ റോ​സി വ​ഹി​ച്ചി​രു​ന്ന​ത്. ലോ​ക​ക​പ്പി​ലെ ടോ​പ് സ്കോ​റ​റും മി​ക​ച്ച താ​ര​വു​മാ​യി​രു​ന്നു അദ്ദേഹം. 1982ൽ ​ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്കാ​ര​ത്തിനും അർഹനായി. യു​വ​ന്‍റ​സ്, എ​സി മി​ലാ​ൻ ക്ല​ബ്ബു​ക​ളി​ലും തി​ള​ങ്ങി​യി​ട്ടു​ണ്ട്.