പ്രതിരോധ കുതിപ്പിന് പിന്നിലെ പ്രധാന ശക്തി പത്തൊൻപതുകാരനായ സെന്റർ ബാക്ക് പൗ കുബാർസിയാണ്. ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിലൂടെ വളർന്നുവന്ന താരം, മികച്ച പ്രതിരോധ മികവും പാസിംഗ് കൃത്യതയും കൊണ്ട് ഇതിനകം ശ്രദ്ധേയനായിക്കഴിഞ്ഞു. 

ഗ്രൂപ്പ് ചാമ്പ്യാന്മാരായി സ്‌പെയ്ൻ നോക്കൗട്ടിൽ കടന്നതോടെ വലിയ പ്രതീക്ഷയിലാണ് സ്പാനിഷ് ആരാധകർ. ആദ്യ കളിയിൽ കേപ് വർദെയോട് ഞെട്ടിക്കുന്ന സമനില വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സ്‌പെയ്ൻ തോല്പിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ ഉറുഗ്വയ്‌യെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്പിച്ചത്. ഗ്രൂപ്പ് മത്സരങ്ങളിൽ ക്ലീൻ ഷീറ്റുമായാണ് സ്‌പെയ്ൻ നോക്കൗട്ട് പ്രവേശനം സാധ്യമാക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതുവരെ ഗോൾ വഴങ്ങാത്ത സ്‌പെയ്ൻ പ്രതിരോധനിരയിൽ ഏറ്റവും കൂടുതൽ കയ്യടി നേടുന്നത് പൗ കുബാർസി എന്ന പത്തൊൻപത് വയസുകാരൻ സെന്റർ ബാക്കാണ്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒരാളായാണ് കുബാർസിയെ കണക്കാക്കുന്നത്. മൂന്ന് കളികളിൽ 294 പാസുകളാണ് കുബാർസി ആകെ നൽകിയത്. അതിൽ കേവലം അഞ്ച് മിസ് പാസുകൾ മാത്രമാണ് കുബാർസിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. എതിർ ടീമിന്റെ മുന്നേറ്റങ്ങൾക്ക് തടയിടാൻ വലിയ രീതിയിൽ കഴിവുള്ള താരം കൂടിയാണ് കുബാർസി എന്നത് ബാഴ്‌സലോണയുടെ മത്സരങ്ങളിൽ നേരത്തെ കണ്ടിട്ടുള്ളതാണ്. ഉറുഗ്വായുമായുള്ള ഇന്നലത്തെ കളിയിൽ മാത്രം അഞ്ച് ക്ലിയറൻസുകൾ നടത്തുകയും ഫൈനൽ തേർഡിലേക്ക് 8 പാസുകൾ നൽകുകയും ചെയ്തു. 3 ഏരിയൽ ഡ്യൂവലുകളാണ് താരം ഇന്നലെ വിൻ ചെയ്തത്. കളിച്ച മൂന്ന് കളികളിലും പത്തിൽ 7.5 ന് മുകളിൽ റേറ്റിങ്ങ് നേടാനും കുബാർസിക്ക് സാധിച്ചിട്ടുണ്ട്.

ലാ മാസിയ പ്രൊഡക്റ്റ്

ജിറോണയുടെ യൂത്ത് അക്കാദമിയിൽ നിന്നും പന്ത്രണ്ടാം വയസിലാണ് കുബാർസി ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മാസിയയിൽ എത്തുന്നത്. 2023/24 സീസൺ കുബാർസിയുടെ കരിയറിലെ നിർണായക വഴിത്തിരിവായിരുന്നു. ഈ സീസണിലാണ് ബാഴ്‌സലോണയുടെ സീനിയർ ടീമിനായി കുബാർസി ബൂട്ടുകെട്ടുന്നത്. പ്രതിരോധനിരയ്ക്ക് നേതൃത്വം നൽകാനും നിർണായക ഇടപെടലുകൾ നടത്താനും കഴിവുള്ള കുബാർസി, പന്ത് പ്രതിരോധനിരയിൽ നിന്ന് ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതിലും ഏറെ മികവ് തെളിയിച്ചിട്ടുള്ളതാണ്.

2024/25 സീസണിൽ, മുഖ്യപരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ പൗ കുബാർസി ആദ്യ ഇലവനിലെ സ്ഥിരസാന്നിധ്യമായിരുന്നു. ആ സീസണിൽ ആകെ 56 മത്സരങ്ങളിൽ കുബാർസി കളത്തിലിറങ്ങി. ബാഴ്സലോണ ജഴ്സിയിൽ തന്റെ ആദ്യ കിരീടനേട്ടങ്ങളും ഈ സീസണിലായിരുന്നു. സ്പാനിഷ് സൂപ്പർ കപ്പ്, കോപ്പ ഡെൽ റേ, ലാ ലിഗ എന്നീ മൂന്ന് കിരീടങ്ങൾ നേടിയ ടീമിന്റെ നിർണായക സാന്നിധ്യമായി മാറാൻ കുബാഴ്സയ്ക്ക് സാധിച്ചു. കോപ്പ ഡെൽ റേയിൽ അറ്റ്‌ലറ്റിക്കോ മാഡ്രിഡ്ക്കെതിരായ മത്സരത്തിൽ ക്ലബ്ബിനായി തന്റെ ആദ്യ ഗോൾ നേടിയ കുബാർസി, പിന്നീട് എഫ്‌സി ബാഴ്സലോണയുമായി 2029 വരെ karaar ദീർഘിപ്പിച്ചിട്ടുണ്ട്.

2023/24 സീസണിൽ കുബാർസി ആദ്യ ടീമിനായി 24 ഔദ്യോഗിക മത്സരങ്ങളിൽ കളിച്ചു. അതേ സീസണിൽ അദ്ദേഹം ഫിഫ അണ്ടർ-17 ലോകകപ്പ് ടൂർണമെന്റിൽ സ്പെയിൻ ദേശീയ അണ്ടർ-17 ഫുട്ബോൾ ടീംയെ പ്രതിനിധീകരിക്കുകയും, സ്പെയിൻ ദേശീയ ഫുട്ബോൾ ടീമിനായി സീനിയർ തലത്തിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

കുബാർസി- ലാപോർട്ട് നയിക്കുന്ന പ്രതിരോധനിരയുടെ കരുത്ത് സ്പെയ്നിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ലപോർട്ടും മികച്ച പ്രകടനമാണ് സ്‌പെയ്ൻ നിരയിൽ കാഴ്ചവയ്ക്കുന്നത്. ഗ്രൂപ് ജെ യിൽ രന്മാരെത്തുന്ന ടീമാണ് നോക്കൗട്ടിൽ സ്‌പെയിനിന്റെ എതിരാളികൾ. ഓസ്ട്രിയ- അൾജീരിയ മത്സരത്തിലെ വിജയികളായിരിക്കും സ്‌പെയിനിന്റെ എതിരാളികൾ.

YouTube video player