Asianet News MalayalamAsianet News Malayalam

പെലെ ആശുപത്രിയില്‍; ആശങ്കപ്പെടാനില്ലെന്ന് വക്‌താവ്

മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് പെലെയെ പാരിസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്നും പെലെയുടെ വക്‌താവ്.

Pele hospitalized In Paris latest updates
Author
Paris, First Published Apr 4, 2019, 3:43 PM IST

പാരിസ്: ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് പെലെയെ പാരിസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും രണ്ട് ദിവസത്തിനുള്ളില്‍ പെലെ ആശുപത്രി വിടുമെന്നും വക്‌താവ് അറിയിച്ചു. 

പാരിസില്‍ കിലിയന്‍ എംബാപ്പേയ്‌ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എംബാപ്പേയ്ക്ക് പ്രൊഫഷണൽ ഫുട്ബോളിൽ ആയിരം ഗോൾ നേടാൻ കഴിയുമെന്ന് പെലെ പരിപാടിയില്‍ അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് ലോകകപ്പ് കിരീടങ്ങള്‍ പെലെ നേടിയിട്ടുണ്ട്. എഴുപത്തിയെട്ടുകാരനായ പെലെ ആകെ 1025 ഗോൾ നേടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios