മാച്ച് ടിക്കറ്റിലെ ഇളവുകള്‍, ക്യാമ്പ് നൗ സന്ദര്‍ശനം, ബാഴ്‌സയുടെ മെഗാ സ്റ്റോര്‍ ഉല്‍പന്നങ്ങളിലെ ആനുകൂല്യങ്ങള്‍, ക്ലബിന്റെ ചടങ്ങുകളില്‍ മുന്‍ഗണനയോടെ പ്രവേശം തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങളാണ് പെന്യ വഴി ആരാധകര്‍ക്ക് ലഭിക്കുക.

കോഴിക്കോട്: കൂളെസ് ഓഫ് കേരളയുടെ (Cules of Kerala) നേതൃത്വത്തിലുള്ള എഫ്‌സി ബാഴ്‌സലോണയുടെ (FC Barcelona) കേരളത്തിലെ ആദ്യത്തെ ഔദ്യോഗിക പെന്യയായ 'പെന്യ ഡെല്‍ ബാഴ്‌സ കോഴിക്കോട് കേരള' ആരാധകര്‍ക്കുള്ള അംഗത്വ വിതരണം ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ ബാഴ്‌സലോണയുടെ ആദ്യ പെന്യ കൂടിയാണിത്. മാച്ച് ടിക്കറ്റിലെ ഇളവുകള്‍, ക്യാമ്പ് നൗ സന്ദര്‍ശനം, ബാഴ്‌സയുടെ മെഗാ സ്റ്റോര്‍ ഉല്‍പന്നങ്ങളിലെ ആനുകൂല്യങ്ങള്‍, ക്ലബിന്റെ ചടങ്ങുകളില്‍ മുന്‍ഗണനയോടെ പ്രവേശം തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങളാണ് പെന്യ വഴി ആരാധകര്‍ക്ക് ലഭിക്കുക. 

ആരാധകര്‍ നടത്തുന്ന ക്ലബായതുകൊണ്ടു തന്നെ ക്ലബിലേക്കുള്ള അടുക്കുന്ന ആദ്യ പടി കൂടിയാണ് പെന്യ അംഗത്വം. നിലവില്‍ ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏറ്റവും കൂടുതല്‍ പെന്യയിലൂടെ ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ ആരാധകര്‍ക്കും ഔദ്യോഗിക വെബ്‌സൈറ്റ് വഴി അംഗത്വം എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൂളെസ് ഓപ് കേരളയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകള്‍ സന്ദര്‍ശിക്കുക.

കൂളെസ് ഓഫ് കേരളയുടെ ആദ്യത്തെ ഒത്തുച്ചേരല്‍ 2019 ജൂലൈയില്‍ നടന്നിരുന്നു. പിന്നാലെ, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂളെസ് ഓഫ് കേരള സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 1,51, 891 രൂപയാണ് ഇന്ന് കൈമാറിയത്. മുന്‍പ് കൂളെസ് ഓഫ് കേരളയുടെ ഭാരവാഹികളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സമാഹരിച്ച 13,000 രൂപയും നല്‍കിയിരുന്നു.