ആഴ്‌സനല്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്ക് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ചെല്‍സിക്കെതിരായ യൂറോപ്പ ലീഗ് ഫൈനല്‍ തന്റെ അവസാന മത്സരം ആയിരിക്കുമെന്ന് ചെക്ക് പറഞ്ഞു.

ലണ്ടന്‍: ആഴ്‌സനല്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്ക് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ചെല്‍സിക്കെതിരായ യൂറോപ്പ ലീഗ് ഫൈനല്‍ തന്റെ അവസാന മത്സരം ആയിരിക്കുമെന്ന് ചെക്ക് പറഞ്ഞു. സെമിഫൈനലില്‍ വലന്‍സിയയെ തോല്‍പിച്ചാണ് ആഴ്‌സണല്‍ യൂറോപ്പ ലീഗ് ഫൈനലില്‍ സ്ഥാനമുറപ്പാക്കിയത്. 

ദീര്‍ഘകാലം തന്റെ ക്ലബായിരുന്ന ചെല്‍സിക്കെതിരെ അവസാന മത്സരം കളിക്കുന്നത് ഭാഗ്യമാണെന്നും, കിരീടനേട്ടത്തോടെ വിടപറയാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ചെക്ക് പറഞ്ഞു. ഈമാസം 29ന് അസര്‍ബൈജാനിലെ ബാകുവിലാണ് യൂറോപ്പ ലീഗ് ഫൈനല്‍. 

2004 മുതല്‍ 11 വര്‍ഷം ചെല്‍സിയുടെ ജഴ്‌സിയണിഞ്ഞ ചെക്ക് 2015ലാണ് ആഴ്‌സനലില്‍ എത്തിയത്. ചെല്‍സിക്ക് വേണ്ടി 333 കളിയിലും ആഴ്‌സനലിന് വേണ്ടി 110 കളിയിലും ഗോള്‍വലയം കാത്തിട്ടുണ്ട്.