Asianet News MalayalamAsianet News Malayalam

കുടീഞ്ഞോ ഇല്ലാതെ ബ്രസീല്‍! ഖത്തര്‍ പിടിക്കാന്‍ കാനറികളുടെ 26 അംഗ ടീം

രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും ലോകകിരീടമുയര്‍ത്താന്‍ ശക്തരില്‍ ശക്തമായ നിരയുമായാണ് കാനറികള്‍ എത്തുന്നത്. നെയ്മറിനെ അമിതമായി ആശ്രയിച്ച പഴയകാലത്ത് നിന്ന് ടിറ്റെയുടെ തന്ത്രങ്ങള്‍ വിളക്കിച്ചേര്‍ത്ത 26 പേര്‍.

Philippe Coutinho misses out and Brazil announced squad of Qatar world cup
Author
First Published Nov 7, 2022, 10:21 PM IST

റിയൊ ഡി ജനീറോ: ഖത്തര്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. നെയ്മര്‍ അടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം ടീമിലെത്തിയപ്പോള്‍ പരിക്കേറ്റ ഫിലിപ്പെ കുടീഞ്ഞോ ടീമിലില്ല. രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും ലോകകിരീടമുയര്‍ത്താന്‍ ശക്തരില്‍ ശക്തമായ നിരയുമായാണ് കാനറികള്‍ എത്തുന്നത്. നെയ്മറിനെ അമിതമായി ആശ്രയിച്ച പഴയകാലത്ത് നിന്ന് ടിറ്റെയുടെ തന്ത്രങ്ങള്‍ വിളക്കിച്ചേര്‍ത്ത 26 പേര്‍.

നെയ്മര്‍ നേതൃത്വം നല്‍കുന്ന മുന്നേറ്റത്തില്‍ ആഴ്‌സനല്‍ താരം ഗബ്രിയേല്‍ ജീസസ്, റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, ബാഴ്‌സയുടെ റഫീഞ്ഞ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്റണി, ടോട്ടനത്തിന്റെ റിച്ചാര്‍ലിസന്‍ എന്നിവര്‍ക്കാണ് ഗോളടിക്കാനുള്ള ചുമതല. കാസിമിറോയ്ക്കാകും മധ്യനിരയുടെ കടിഞ്ഞാണ്‍. ലൂക്കാസ് പക്വേറ്റ, എവര്‍ട്ടന്‍ റിബെയ്‌റോ, ഫ്രഡ്, ഫാബിഞ്ഞോ, എന്നിവരുള്‍പ്പെടുന്ന നിരയ്ക്ക് മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാനും കളി ആവശ്യപ്പെടുമ്പോള്‍ സ്‌കോര്‍ ചെയ്യാനും മികവേറെ.

ഒരു കളിയില്‍ പ്രകനം കൊണ്ട് എങ്ങനെയാണ് താരത്തെ വിലയിരുത്തുക? റിഷഭ് പന്തിനെ പിന്തുണച്ച് രാഹുല്‍ ദ്രാവിഡ്
 
പ്രതിരോധ പൂട്ടിടാനും ബ്രസീലിന് താരങ്ങളുണ്ട്. പരിചയസമ്പന്നരും യുവത്വവും ഒരുമിച്ച് ചേരും കാനറിക്കരുത്തില്‍. തിയാഗോ സില്‍വയ്‌ക്കൊപ്പം ഡാനി ആല്‍വ്‌സിനും ഇടംകൊടുത്തു ടിറ്റെ.മാര്‍ക്വിഞ്ഞോസ്, അലക്‌സാന്ദ്രോ, അലക്‌സ് ടെല്ലസ്, ഡാനിലോ, എന്നിവരുടെ പ്രതിരോധപൂട്ട് കടന്നു പന്ത് വന്നാല്‍ തടയാന്‍ അലിസണ്‍ ബെക്കറിനാണ് ഗോള്‍വലകാക്കാനുള്ള ചുമതല. എഡേഴ്‌സനും വെവെര്‍ട്ടനുമാണ് രണ്ടും മൂന്നും ഗോള്‍കീപ്പര്‍മാര്‍. സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ ടീമുകളെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീല്‍ നേരിടേണ്ടത്.

ബ്രസീല്‍ ടീം: ഗോള്‍ കീപ്പര്‍മാര്‍- അലിസണ്‍ ബെക്കര്‍, എഡേഴ്‌സന്‍, വെവെര്‍ട്ടന്‍. പ്രതിരോധനിര- ഡാനിലോ, ഡാനി ആല്‍വസ്, അലക്‌സാന്‍ഡ്രോ, അലക്‌സ് ടെല്ലസ്, തിയാഗോ സില്‍വ, മിലിറ്റാവോ, മര്‍ക്വിഞ്ഞോസ്. മധ്യനിര- ബ്രമര്‍, കാസിമിറോ, ലൂക്കാസ് പക്വേറ്റ, റിബെയ്‌റോ, ഗ്വിമറെസ്, ഫ്രഡ്, ഫാബിഞ്ഞോ. മുന്നേറ്റം- നെയ്മര്‍, ഗബ്രിയേല്‍ ജീസസ്, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റഫീഞ്ഞ, ആന്റണി, റിച്ചാര്‍ലിസന്‍, മാര്‍ട്ടിനെല്ലി, പെഡ്രോ.

Follow Us:
Download App:
  • android
  • ios