ജയത്തോടെ 95 പോയിന്‍റുമായി ലീഗിൽ സിറ്റി ഒന്നാമതെത്തി. 94 പോയിന്‍റുള്ള ലിവർപൂൾ ആണ് രണ്ടാമത്. ഇരു ടീമുകളുടെയും അവസാന മത്സരത്തിലെ ഫലം അനുസരിച്ചാകും ഇത്തവണത്തെ ചാമ്പ്യൻമാർ ആരാണെന്ന് അറിയുക.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി വീണ്ടും ഒന്നാമത്. നിർണായക മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി തോൽപിച്ചത്. 70ആം മിനുട്ടിൽ നായകൻ വിൻസെന്‍റ് കൊമ്പനിയുടെ ലോങ് റേഞ്ചറാണ് നിലവിലെ ചാമ്പ്യൻമാർക്ക് ജയമൊരുക്കിയത്.

ജയത്തോടെ 95 പോയിന്‍റുമായി ലീഗിൽ സിറ്റി ഒന്നാമതെത്തി. 94 പോയിന്‍റുള്ള ലിവർപൂൾ ആണ് രണ്ടാമത്. ഇരു ടീമുകളുടെയും അവസാന മത്സരത്തിലെ ഫലം അനുസരിച്ചാകും ഇത്തവണത്തെ ചാമ്പ്യൻമാർ ആരാണെന്ന് അറിയുക.

ഞായറാഴ്ച വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ ലിവര്‍പൂളിന് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള വോള്‍വ്സ് ആണ് എതിരാളികള്‍. ഇതേസമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തില്‍ പോയന്റ് പട്ടികയില്‍ പതിനേഴാം സ്ഥാനത്തുള്ള ബ്രൈറ്റണെ സിറ്റിയും നേരിടും. ഇരുടീമുകളും ജയിച്ചാല്‍ സിറ്റി കിരീടം ചൂടും.

ലീഗില്‍ ഇനി ഒരുമത്സരം മാത്രം ബാക്കിയിരിക്കെ 71 പോയന്റുമായി ചെല്‍സി മൂന്നാമതും 70 പോയന്റുള്ള ടോട്ടനം നാലാമതുമാണ്. 66 പോയന്റുമായിആഴ്സണല്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 66 പോയന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാം സ്ഥാനത്താണ്.