Asianet News MalayalamAsianet News Malayalam

ഇനി മുതല്‍ പിഎസ്‌ജിക്കൊരു മലയാളി കൂട്ടുകെട്ട്; അതും സാമൂഹ്യമാധ്യമങ്ങളുമായി ബന്ധപ്പെട്ട്

സാമൂഹ്യമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് മലയാളികള്‍ നേതൃത്വം നല്‍കുന്ന സംരംഭമായ ‘പിക്സ്‌സ്റ്റോറി’യുമായി പിഎസ്‌ജി വനിതാ ടീം സഹകരിക്കുന്നത്

Pixstory ties up with PSG for social media ethics
Author
Paris, First Published Sep 27, 2021, 3:52 PM IST

പാരിസ്: ഫ്രഞ്ച് സൂപ്പര്‍ ക്ലബ് പാരിസ് സെന്റ് ജെർമന്(PSG) ഇനിമുതല്‍ ഒരു മലയാളി ബന്ധം. സാക്ഷാല്‍ ലിയോണല്‍ മെസി(Lionel Messi) കളിക്കുന്ന ക്ലബിന് പുതിയൊരു മലയാളി കൂട്ടുകെട്ട് കിട്ടിയിരിക്കുകയാണ്. പക്ഷേ, കളത്തിന് പുറത്താണെന്ന് മാത്രം. സാമൂഹ്യമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് മലയാളികള്‍ നേതൃത്വം നല്‍കുന്ന സംരംഭമായ ‘പിക്സ്‌സ്റ്റോറി’യുമായി(Pixstory) പിഎസ്‌ജി വനിതാ ടീം സഹകരിക്കുന്നത്. 

സാമൂഹ്യമാധ്യമങ്ങളിലൂടെ വെറുപ്പും വിദ്വേഷവും പടര്‍ത്തുന്നത് ലോകത്തിന് വലിയ തലവേദനയായിരിക്കുന്ന സാഹചര്യത്തിലാണ് മലയാളികളുടെ സംരഭം ഇതിനൊരു പരിഹാരം കണ്ടെത്തുന്നത്. സാമൂഹ്യമാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പുവരുത്തുകയാണ് പിക്സ്‌സ്റ്റോറിയുടെ ലക്ഷ്യം. വിവിധ പോഡ്‌കാസ്റ്റുകള്‍, ലേഖനങ്ങള്‍, വീഡിയോകള്‍ എന്നിവയിലൂടെയാണ് ആശയങ്ങള്‍ സാമൂഹ്യമാധ്യമ ഉപയോക്‌താക്കളില്‍ ഇവര്‍ എത്തിക്കുന്നത്. പോസ്റ്റുകളുടെ ഉള്ളടക്കം പ്രത്യേക അല്‍ഗോരിതം വഴി പരിശോധിക്കാന്‍ പിക്സ്‌സ്റ്റോറിക്ക് സംവിധാനമുണ്ട്. ആധികാരികമായ പോസ്റ്റുകള്‍ കൂടുതല്‍ പേരിലെത്താനും സഹായിക്കുന്നു. 

1971ല്‍ രൂപീകരിച്ച പിഎസ്‌ജി വനിതാ ടീം 2015, 17 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയിരുന്നു. വരുന്ന മൂന്ന് സീസണുകളില്‍ പിഎസ്‌ജി വനിതാ ടീമിനൊപ്പം പിക്സ്‌സ്റ്റോറി സഹകരിക്കും. മലയാളിയായ അപ്പു എസ്‌തോസ് സുരേഷാണ് പിക്സ്‌സ്റ്റോറിയുടെ സ്ഥാപകനും സിഇഒയും. 

ഐപിഎല്‍ 2021: വിരാട് കോലിയുടെ ആഹ്ലാദ പ്രകടനം അഭിനയിച്ചുകാണിച്ച് ഡിവില്ലിയേഴ്‌സ്- രസകരമായ വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios