രണ്ടാം പകുതിയിൽ ഗൊൺസാലോയാണ് നിർണായക ഗോൾ നേടിയത്. അറുപതാം മിനിറ്റിലായിരുന്നു വിജയഗോൾ

ആദ്യ യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്. ഫൈനലിൽ ഹോളണ്ടിനെ ഒറ്റഗോളിന് തോൽപിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ ഗൊൺസാലോയാണ് നിർണായക ഗോൾ നേടിയത്. അറുപതാം മിനിറ്റിലായിരുന്നു വിജയഗോൾ.

Add Asianetnews as a Preferred SourcegooglePreferred

മൂന്ന് വർഷത്തിനിടെ പോർച്ചുഗൽ നേടുന്ന രണ്ടാം പ്രമുഖ കിരീടമാണിത്. 2016ലെ യൂറോകപ്പിലും പോർച്ചുഗൽ ചാമ്പ്യൻമാരായിരുന്നു.

സ്വിറ്റ്സർലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ, അഞ്ചിനെതിരെ ആറ് ഗോളിന് തോൽപ്പിച്ച് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി. നിശ്ചിത സമയത്ത് ഇരുടീമിനും ഗോൾ നേടാനായില്ല. ഷൂട്ടൗട്ടിൽ സ്വിസ് താരത്തിന്‍റെ ഷോട്ട് തടഞ്ഞ ഗോളി ജോർദാൻ പിക്ഫോർഡാണ് ഇംഗ്ലണ്ടിന്‍റെ വിജയശിൽപി.