ലണ്ടൻ: പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് ബ്രൈട്ടൺ. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റിയെ ബ്രൈട്ടൺ തകർത്തത്. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് സിറ്റിയുടെ തോൽവി.പത്താം മിനിറ്റിൽ ഡാനി വെൽബെക്കിനെ ഫൗൾ ചെയ്തതിന് ജോവോ കാൻസലോ ചുവപ്പു കാർഡ് പുറത്തുപോയതിനെത്തുടർന്ന് പത്തുപേരുമായാണ് സിറ്റി മത്സരം പൂർത്തിയാക്കിയത്. ലീഗിൽ സിറ്റി ചാമ്പ്യൻ പട്ടം നേരത്തെ ഉറപ്പിച്ചിരുന്നു. അതിനിടെ ​ഗുണ്ടോ​ഗന് പരിക്കേറ്റതും സിറ്റിക്ക് കനത്ത തിരിച്ച‌ടിയായി.

അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ യുണൈറ്റഡ് ഫുൾഹാമിനോട് സമനില വഴങ്ങി.ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ചു. യുണൈറ്റഡിനായി കവാനിയും
ഫുൾഹാമിനായി ബ്രയാനും ഗോൾ നേടി.

മറ്റൊരു മത്സരത്തിൽ ചെൽസിയോട് ലെസ്റ്റർ പരാജയപ്പെട്ടതോടെയാണ് യുണൈറ്റഡ് ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. എഫ് എ കപ്പിലെ പരാജയത്തിനുള്ള മധുരപ്രതികാരം കൂടിയായി ചെൽസിയുടെ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. റൂഡിഗറും ജോർഗീഞ്ഞോയുമാണ് ചെൽസിയുടെ സ്കോറർമാർ. ഇഹിനാചോയുടെ വകയായിരുന്നു ലെസ്റ്ററിന്റെ ആശ്വാസ ഗോൾ. ജയത്തോടെ ചെൽസി ലീഗിൽ മൂന്നാം സ്ഥാനത്തും ലെസ്റ്റർ നാലാം സ്ഥാനത്തുമായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona